ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്കര്‍മാര്‍ വില്‍ക്കുന്നു വെറും മൂന്ന് ഡോളറിന്

ഫെയ്‌സ്ബുക്കില്‍ അടുത്തിടെയുണ്ടായ സുരക്ഷാ വീഴ്ചയുടെ ആഘാതം കേവലം സോഫ്റ്റ് വെയര്‍ അറ്റകുറ്റപ്പണികൊണ്ടുമാത്രം തീരില്ലെന്നാണ് പുതിയറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അഞ്ച് കോടിയോളം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുടെ ആക്‌സസ് ടോക്കണുകള്‍ കൈക്കലാക്കിയ ഹാക്കര്‍മാര്‍ അവയെല്ലാം ഡാര്‍ക്ക്‌നെറ്റ് വഴി വില്‍പ്പനയ്ക്ക് വെച്ചതായാണ് വിവരം. അതും വെറും മൂന്ന് ഡോളര്‍ വിലയ്ക്ക്

നിരവധി ഫെയ്‌സ്ബുക്ക് ലോഗിന്‍ വിവരങ്ങള്‍ ഡാര്‍ക്ക്‌നെറ്റില്‍ വില്‍പനയ്ക്ക് വെച്ചിട്ടുള്ളതായി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ടില്‍ പറയുന്നും. മൂന്ന് ഡോളര്‍ മുതല്‍ 12 ഡോളര്‍ വരെ വിലയ്ക്കാണ് ഈ വിവരശേഖരം വില്‍പ്പനയ്ക്കുള്ളത്. ബിറ്റ് കോയിന്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ച് ആവശ്യക്കാര്‍ക്ക് ഈ വിവരങ്ങള്‍ വാങ്ങാന്‍ സാധിക്കും. മോഷ്ടിക്കപ്പെട്ട വിവരങ്ങളുടെയെല്ലാം ആകെ വില ഏകദേശം 15 കോടി ഡോളറോ 60 കോടി ഡോളറോ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് ഹാക്കിങ് വഴി സ്വന്തമാക്കിയ ഡിജിറ്റല്‍ ടോക്കണുകള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യാനും അത് ഉപയോഗിച്ച് ഐഡന്റിറ്റി തെഫ്റ്റ്, ഭീഷണി പോലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനും കുറ്റവാളികള്‍ക്ക് ഉപയോഗപ്പെടുത്തിയേക്കാം. ഇമെയിലുകളും ഫോണ്‍ നമ്പറുകളും പരസ്യമായി വില്‍പ്പനയ്ക്ക് വെക്കുന്നത്, പ്രസ്തുത ഇമെയിലുകളിലേക്കും ഫോണ്‍നമ്പറുകളിലേക്കും വ്യാജ, തട്ടിപ്പ് സന്ദേശങ്ങളും ഫോണ്‍വിളികളും വരുന്നതിനിടയാക്കുകയും ചെയ്യും.

പ്രത്യേക സോഫ്റ്റ് വെയറുകള്‍ വഴിയോ അക്കൗണ്ടുകള്‍ വഴിയോ മാത്രം പ്രവേശനം ലഭിക്കുന്ന രഹസ്യ നെറ്റ്വര്‍ക്കാണ് ഡാര്‍ക്ക് നെറ്റ്. തട്ടിപ്പുകാരും ഹാക്കര്‍മാരുമെല്ലാം വിലസുന്ന ഇന്റര്‍നെറ്റിലെ ഒരു അധോലോകം എന്ന് വേണമെങ്കില്‍ ഡാര്‍ക്ക് നെറ്റിനെ വിശേഷിപ്പിക്കാം. സാധാരണ സെര്‍ച്ച് എഞ്ചിനുകള്‍ക്കൊന്നും ഡാര്‍ക്ക് നെറ്റിലേക്ക് പ്രവേശനം ലഭിക്കാറില്ല.

എന്നാല്‍ ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഉപയോഗിക്കുന്നുണ്ടെന്നുള്ളതിന് തെളിവുകളിലൊന്നാണ് ഫെയ്‌സ്ബുക്ക് വില്‍ക്കപ്പെടുന്നുണ്ടെന്ന വാര്‍ത്തകള്‍ വന്നതിന് ശേഷം കമ്പനി അധികൃതര്‍ പ്രതികരിച്ചത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: