ഫെന്റാനൈല്‍ ഉപയോഗിച്ചുള്ള ആദ്യത്തെ വധശിക്ഷ ഇന്ന് യുഎസില്‍ നടപ്പാക്കും

ഫെന്റാനൈല്‍ ഉപയോഗിച്ചുള്ള ആദ്യത്തെ വധശിക്ഷ യുഎസ്സില്‍ ഇന്ന് നടപ്പാക്കും. ചരിത്രത്തിലാദ്യമായാണ് ഒരു രാജ്യം വധശിക്ഷ നടപ്പാക്കാന്‍ ഈ ഒപിയോയ്ഡ് ലഹരിമരുന്ന് ഉപയോഗിക്കുന്നത്. വൈദ്യരംഗത്ത് വേദനാസംഹാരിയായും ഉപയോഗിച്ചു വരുന്ന മരുന്നാണിത്. അമിതമായ അളവില്‍ ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പ്.

ഹെറോയിന്‍, കൊക്കൈന്‍ എന്നിവയുമായി കലര്‍ത്തി ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുണ്ട്. അളവ് തെറ്റിയുള്ള മരണങ്ങളും ധാരാളമുണ്ടായിട്ടുണ്ട്. ചികിത്സാവശ്യത്തിന് ഇന്‍ജക്ഷന്‍ വഴിയോ, തൊലിപ്പുറമെയുണ്ടാക്കുന്ന മുറിവു വഴിയോ, മൂക്കിലേക്ക് സ്‌പ്രേ ചെയ്‌തോ, വായിലേക്ക് സ്‌പ്രേ ചെയ്‌തോ എല്ലാം ഉപയോഗിക്കും.

1979ല്‍ കൊള്ളയടിക്കുന്നതിനായി രണ്ടുപേരെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കാരി ഡീന്‍ മൂര്‍ എന്നയാളെയാണ് ഫെന്റാനൈല്‍ ഉപയോഗിച്ച് കൊല്ലുക. ഇയാള്‍ക്കിപ്പോള്‍ അറുപത് വയസ്സുണ്ട്. വെടിവെച്ചാണ് മൂര്‍ കൊല നടത്തിയത്. 1980ല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. കൊല നടന്ന് നാല്‍പ്പത് വര്‍ഷത്തോളം കഴിഞ്ഞാണ് ശിക്ഷ നടപ്പാക്കുന്നത്. കൊല നടത്തുമ്പോള്‍ മൂറിന് 21 വയസ്സായിരുന്നു.

ഓമാഹായിലെ കാബ് ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കൊള്ള നടത്തിയതാണ് മൂര്‍ ചെയ്ത കുറ്റം. ഇതിനായി മൂര്‍ പ്രായമേറിയ കാബ് ഡ്രൈവര്‍മാരെയാണ് ലക്ഷ്യം വെച്ചത്. ഇങ്ങനെ രണ്ടുപേരെ കൊലപ്പെടുത്തി. തികച്ചും ആസൂത്രിതമായ ഈ കൊലകള്‍ അന്ന് വലിയ കോളിളക്കമുണ്ടാക്കി. 2007ല്‍ ഇയാളുടെ വധശിക്ഷ നടപ്പാക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. അന്ന് ഇലക്ട്രിക് ചെയറിലിരുത്തി കൊല്ലാമെന്നാണ് ആലോചിച്ചിരുന്നത്. എന്നാലിത് സുപ്രീംകോടതിയുടെ സ്റ്റേ വന്നതോടെ തടസ്സപ്പെട്ടു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: