ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്; കേരളം കപ്പുയര്‍ത്തി

ഹൈദരാബാദ് : ഹരിയാനയുടെ കുതിപ്പുകള്‍ക്ക് അവസാനദിനം കേരളം ശക്തമായ മറുപടി നല്കി പെഡറേഷന്‍ കപ്പില്‍ മുത്തമിട്ടു. അവസാനദിനം വരെ വാശിയേറിയ പോരാട്ടം പുറത്തെടുത്തു സംസ്ഥാനങ്ങള്‍ മുന്നേറിയപ്പോള്‍ ഹരിയാനയുടെ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങുതടിയായത് കേരളത്തിന്റെ ചുണക്കുട്ടികളായിരുന്നു. 189 പോയിന്റുമായി കേരളം ഒന്നാമതെത്തിയപ്പോള്‍, രണ്ടാം സ്ഥാനക്കാരായ ഹരിയാന 161 പോയിന്റ് നേടി. 125 പോയിന്റുള്ള തമിഴ്‌നാടാണ് മൂന്നാം സ്ഥാനത്തുള്ളത്. അവസാനദിനത്തില്‍ കേരളം വെട്ടിപ്പിടിച്ചത് 4 സ്വര്‍ണ്ണവും രണ്ടു വെള്ളിയും നാലു വെങ്കലവുമായിരുന്നു. ആണ്‍കുട്ടികളുടെ ഇനത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് (129) ഹരിയാന കരസ്ഥമാക്കിയപ്പോള്‍ കേരളത്തിലെ പെണ്‍പുലികള്‍ പെണ്‍കുട്ടികളുടെ ഇനത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കി. ആണ്‍-പെണ്‍ വിഭാഗങ്ങളുടെ മത്സര ഇനങ്ങളില്‍ രണ്ടാം സ്ഥാനത്ത് തമിഴ്‌നാടാണ് ഉണ്ടായിരുന്നത്. അത്‌ലറ്റുകള്‍ റെക്കോഡുകള്‍ മറികടക്കുന്ന കാഴ്ചയ്ക്കും മീറ്റ് വേദിയായി. രണ്ട് ദേശീയ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ 14 റെക്കോഡുകളാണ് മീറ്റില്‍ പിറന്നത്.

ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംമ്പില്‍ കേരളത്തിന്റെ അബ്ദുള്‍ അബൂബക്കറും, പെണ്‍കുട്ടികളുടെ 4×400 മീറ്ററിലെ കേരളത്തിന്റെ റിലേ ടീമും മീറ്റ് രെക്കോര്‍ഡുകള്‍ സ്വന്തമാക്കി. എന്നാല്‍ മീറ്റിലെ താരങ്ങളായത് ഹരിയാന, യുപി സ്വദേശികളാണ്. ഹരിയാനയുടെ ഹൈജംമ്പ് താരം അജയ്കൂമാറും, യുപിയുടെ സ്പ്രിന്റര്‍ ശ്രുതി സിംങുമാണ് മീറ്റിലെ താരങ്ങള്‍.

Share this news

Leave a Reply

%d bloggers like this: