ഫിസ്ബറോ മരിയന്‍ യൂണിറ്റ് വാര്‍ഷികവും കുടുംബസംഗമവും ഇന്ന്

സീറോ മലബാര്‍ കമ്മ്യുണിറ്റി ഫിസ്ബറോ മാസ് സെന്ററിലെ മരിയന്‍ യൂണിറ്റ് വാര്‍ഷികവും കുടുംബസംഗമവും ഒക്ടോബര്‍ 30 വെള്ളിയാഴ്ച നടത്തപ്പെടും. വൈകുന്നേരം 5 മണിക്ക് ഫിംഗ്ലാസ് ജെയിംസ്ടൗണ്‍ റോഡിലെ വില്ലോസ് ഫുഡ്‌ബോള്‍ ക്ലബ്ബില്‍ നടക്കുന്ന കുടുംബസംഗമത്തിലും വാര്‍ഷികത്തിലും ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചപ്ലിന്‍ ഫാ.ജോസ് ഭരണികുളങ്ങര സംബന്ധിക്കുന്നതായിരിക്കും. കുടുംബസംഗമത്തിന് യൂണിറ്റിലെ കുട്ടികളുടെ കലാവിരുന്നും ഡിന്നറും ഒരുക്കുമെന്ന് യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: