ഫിനെ ഗേല്‍ നേതാക്കളില്‍ ജനങ്ങള്‍ക്ക് പ്രിയം ലിയോ വരദ്കറിനോട്

 

ഡബ്ലിന്‍: തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ പലതരം അഭിപ്രായവോട്ടെടുപ്പുകളും ജനങ്ങള്‍ക്കിടയില്‍ നടന്നുവരികയാണ്. ഇതില്‍ ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പില്‍ ,ഫിനേ ഗേല്‍ നേതാക്കളില്‍ എന്‍ഡ കെന്നിയേക്കാള്‍ ജനങ്ങള്‍ക്കിടയില്‍ പ്രിയം ആരോഗ്യമന്ത്രി ലിയോ വരദ്കറിനോട്. വരദ്കറിന്റെ സ്വദേശമായ ഡബ്ലിനില്‍ 52 ശതമാനംപേര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍ കെന്നിയുടെ സ്വദേശമായ കൊണാട്ടിലും അള്‍സ്റ്റരിലും 43 ശതമാനംമാത്രമാണ് കെന്നിയെ പിന്തുണയ്ക്കുന്നവരുള്ളത്.

ഫിനേ ഗേലിനെ തിരികെ അധികാരത്തില്‍ കൊണ്ടുവരുന്നകാര്യത്തില്‍ കെന്നിയുടെ നേതൃത്വം പരാജയപ്പെട്ടാല്‍ പാര്‍ട്ടിയില്‍ അദ്ദേഹത്തിനുള്ള ആധിപത്യംതന്നെ ചോദ്യംചെയ്യപ്പെടുമെന്നകാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ വര്‍ഷം ജനങ്ങള്‍ക്കിടയില്‍നടന്ന ഒരു അഭിപ്രായ വോട്ടെടുപ്പില്‍ 49 ശതമാനംപേര്‍ പാര്‍ട്ടിയുടെ അടുത്ത നേതാവായി വരദ്കറിനെ പിന്തുണച്ചിരുന്നു.

എന്നാല്‍ ഫ്രാന്‍സ് ഫിറ്റ്‌സ്‌ജെറാള്‍ഡ് എന്‍ഡ കെന്നിയേക്കാള്‍ മികച്ച നേതാവാകുമോ എന്ന സര്‍വേയില്‍ ഡബ്ലിനില്‍ 34 ശതമാനമാളുകള്‍ അദ്ദേഹത്തെ പിന്തുണച്ചപ്പോള്‍ കൊണാട്ടിലും അള്‍സ്റ്ററിലും 44 ശതമാനംപേര്‍ കെന്നിയേക്കാള്‍ മികച്ച നേതാവാകാന്‍ ഫിറ്റ്‌സ്‌ജെറാള്‍ഡിനുകഴിയില്ല എന്ന പക്ഷക്കാരായിരുന്നു.

Share this news

Leave a Reply

%d bloggers like this: