ഫിനഗേലിനും, വരേദ്കറിനും ശക്തമായ മുന്നറിയിപ്പ് നല്‍കി കൗണ്ടി കൗണ്‍സില്‍ തെരെഞ്ഞെടുപ്പ് ഫലം

ഡബ്ലിന്‍ : ഭരണ കക്ഷിയായ ഫിനഗേലിനു വെല്ലുവിളി ഉയര്‍ത്തി കൗണ്ടി കൗണ്‍സില്‍ തെരെഞ്ഞെടുപ്പ് ഫലം പുറത്ത്. 80 സീറ്റുകള്‍ ഒഴികെയുള്ള വോട്ടെണ്ണല്‍ പുറത്ത് വന്നപ്പോള്‍ ഫിയാന ഫോളിന് 252 സീറ്റും, ഫിനഗേലിനു 221 സീറ്റുമാണ് ലഭിച്ചത്. പ്രാദേശിക ഭരണ കേന്ദ്രങ്ങള്‍ ഫിയാന ഫോള്‍ പിടിച്ചെടുക്കുന്ന പ്രവണതയാണ് തെരെഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് . ഭരണകക്ഷിക്ക് തിരിച്ചടി നല്‍കുന്ന തെരെഞ്ഞെടുപ്പ് ഫലം പാര്‍ട്ടിക്കുളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുകയാണ്.

ഫിനഗേലിനു രാജ്യത്തു പരിഗണന കുറഞ്ഞു വരുന്ന കാഴ്ച വരേദ്കറിനുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ്. ഇനിയൊരു ജനറല്‍ ഇലക്ഷന്‍ നടക്കുമ്പോള്‍ ഫിനഗേലിനു ആശങ്കപ്പെടാന്‍ എന്തൊക്കയോ ഉണ്ടെന്ന ഒരു തിരിച്ചറിവുകൂടിയായി ഈ പ്രാദേശിക തിരഞ്ഞെടുപ്പിനെ രാക്ഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. നഗരങ്ങളില്‍ ശതമാനടിസ്ഥാനത്തില്‍ ഫിനഗേല്‍ മുന്നിട്ടു നില്കുന്നുണ്ടെകിലും, ആകെ എണ്ണിക്കഴിഞ്ഞ വോട്ടുകളുടെ പശ്ചാത്തലത്തില്‍ ഫിയാന ഫോലിനു മുന്‍തൂക്കം ലഭിക്കുന്നതായും കാണാം.

ഫിനഗേലിനു ഇതുവരെ രാഷ്ട്രീയ പിന്തുണ നല്‍കിവന്ന ഫിയാന ഫോള്‍ പ്രാദേശിക ഭരണകേന്ദ്രങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ ഫിനഗേലിനു പിന്തുണ നല്‍കുമോ എന്നും കണ്ടറിയാം. അടുത്ത തെരെഞ്ഞെടുപ്പില്‍ രാജ്യത്തു ഫിയാന ഫോള്‍ അതികാരത്തിലേറാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്ന തെരെഞ്ഞെടുപ്പ് ഫലം കൂടിയായി ഇതിനെ കാണേണ്ടതുണ്ട്.

രാജ്യത്തെ ഭവന പ്രതിസന്ധിയും, വാടക നിരക്കിലെ വര്‍ധനവും മുന്‍പില്ലാത്തവിധം ഉയര്‍ന്നത് ഭരണകക്ഷിക്ക് തിരിച്ചടിനല്കി. വികസന പ്രവര്‍ത്തങ്ങളിലും പാര്‍ട്ടി ബഹുദൂരം പിന്നിലേക്ക് പോയിപ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം വരേദ്കര്‍ സര്‍ക്കാര്‍ പാര്‍ട്ടിയെ പിന്നോട്ടടിപ്പിച്ചതായി പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: