ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയുടെ മൃതദേഹം നാട്ടിലേക്ക്; വെള്ളിയാഴ്ച രാവിലെ മാതൃസഭയില്‍ സംസ്‌കാരം

യുകെ മലയാളി സമൂഹത്തെ ഞെട്ടിച്ചു സ്‌കോട്ലന്‍ഡിലെ എഡിന്‍ബറയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയുടെ മൃതദേഹവുമായി സഹപ്രവര്‍ത്തകരായ വൈദികര്‍ നാട്ടിലേക്കു പുറപ്പെട്ടു. വ്യാഴാഴ്ച രാവിലെ ഒന്‍പതിനു നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം തുടര്‍ന്ന് കാക്കനാട് സിഎംഐ സഭാ ആസ്ഥാനത്ത് കൊണ്ടുവരും. അവിടെ നിന്ന് മൃതദേഹം ഉച്ചയ്ക്ക് ഒന്നിനു ഫാ. മാര്‍ട്ടിന്റെ പുളിങ്കുന്ന് കണ്ണാടിയിലെ വാഴച്ചിറ വീട്ടില്‍ കൊണ്ടുവരും.

മൂന്നു മണിവരെ പൊതുദര്‍ശനത്തിനും പ്രാര്‍ഥനയ്ക്കുമായി വയ്ക്കും. തുടര്‍ന്നു സംസ്‌കാര ശുശ്രൂഷകള്‍ക്കായി ചെത്തിപ്പുഴയിലേക്കു കൊണ്ടുപോകും. വെള്ളി രാവിലെ 11നു ചെത്തിപ്പുഴ എസ്എച്ച് മൊണാസ്ട്രി സെമിത്തേരിയിലാണു സംസ്‌കാരം. അന്നു രാവിലെ എട്ടിനു സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. നേരത്തേ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയ്ക്ക് എഡിന്‍ബറ രൂപത വികാരനിര്‍ഭരമായി യാത്രാമൊഴിയേകിയിരുന്നു.

ഫാ മാര്‍ട്ടിന്‍ സേവനം അനുഷ്ഠിച്ചിരുന്ന ക്രൊസ്റ്റോഫിന് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍ തിങ്കളാഴ്ച പൊതുദര്‍ശത്തിനു അച്ഛന്റെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനായി നൂറുകണക്കിന് മലയാളികളാണ് ഒഴുകിയെത്തിയത്. നിരവധി വൈദീകരാണ് പൊതുദര്‍ശനത്തില്‍ പങ്കുചേരാന്‍ ദേവാലയത്തിലെത്തിച്ചേര്‍ന്നത്.

സ്‌കോട്ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറകണക്കിന് മലയാളികള്‍ പങ്കെടുത്തു. ഫാ. ടെബിന്‍ പുത്തന്‍പുരയ്ക്കല്‍ സിഎംഐയുടെ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയിലും സ്‌കോട്ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഇരുപതോളം വൈദീകര്‍ സഹ കാര്‍മികരായിരുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: