ഫാ. മാര്‍ട്ടിന്‍ വാഴച്ചിറ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികയുന്നു; മരണത്തിലെ ദുരൂഹത തുടരുന്നു

സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറ സിഎംഐയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്. ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇന്നും നാളെയുമായി അനുസ്മരണ ചടങ്ങുകള്‍ നടക്കും. 23-ന് വൈകീട്ട് മൂന്നിന് ഫാ.മാര്‍ട്ടിന്റെ ഭൗതിക ശരീരം അടക്കം ചെയ്ത ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍ കുര്‍ബാനയോടുകൂടി ചടങ്ങുകള്‍ ആരംഭിക്കും.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 22ന് ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ ഫാ. മാര്‍ട്ടിന്‍ സേവ്യറിനെ കാണാനില്ലെന്ന് രാത്രിയാണു ബന്ധുക്കള്‍ക്കു വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പിറ്റേന്നു പുലര്‍ച്ചെ വൈദികനെ താമസസ്ഥലത്തുനിന്നു ഏതാനും കിലോമീറ്റര്‍ അകലെയുള്ള കടല്‍ക്കരയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 2013 ഡിസംബര്‍ 30ന് പൗരോഹിത്യം സ്വീകരിച്ച ശേഷം ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍ സഹവികാരിയായിരിക്കെ കഴിഞ്ഞ ജൂലൈ 15നാണ് ഇദ്ദേഹം സ്‌കോട്‌ലന്‍ഡിലേക്കു പോയത്.

തുടര്‍ന്ന് എഡിന്‍ബറോ രൂപതയിലെ ക്രിസ്റ്റോര്‍ഫിന്‍ ഇടവകയുടെ ചുമതല വഹിച്ചുവരികെയാണ് അപ്രതീക്ഷിത മരണം. വൈദികന്റെ മരണത്തിനു ശേഷം ഒരു വര്‍ഷം പിന്നിടുന്പോഴും മരണത്തെപ്പറ്റിയുള്ള ദുരൂഹതകള്‍ തുടരുകയാണ്. അന്വേഷണ പുരോഗതി സംഭവിച്ച് സ്‌കോട്‌ലന്‍ഡ് പോലീസില്‍നിന്നു ബന്ധുക്കള്‍ക്കോ സിഎംഐ സഭയ്ക്കോ ഇതു സംബന്ധിച്ച യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: