ഫാ.ഡേവിസ് പട്ടത്ത് അയര്‍ലണ്ടില്‍ എത്തി.’നിത്യ ജീവന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 2017′ ന് ചൊവ്വാഴ്ച്ച ലിമെറിക്കില്‍ തുടക്കമാകും.

ലിമെറിക്ക് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘നിത്യജീവന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 2017’ ന് ലിമെറിക്ക്, പാട്രിക്‌സ്‌വെല്‍ റേസ്‌കോഴ്‌സ് ഓഡിറ്റിറിയത്തില്‍ ചൊവ്വാഴ്ച്ച തുടക്കമാകും.

ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിക്കുന്ന തൃശൂര്‍ ജെറുസലേം ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.ഡേവിസ് പട്ടത്തിലിനും സംഘത്തിനും ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
ഓഗസ്റ്റ് 22,23,24 തീയതികളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.കണ്‍വെന്‍ഷനോടനുബന്ധിച്ച് സ്പിരിച്വല്‍ ഷെയറിങ്ങിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് .സെഹിയോന്‍ മിനിസ്ട്രി യു.ക്കെ യുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള ധ്യാനവും നടക്കും.

ബൈബിള്‍ കോണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ആത്മീയമായ ഉണര്‍വും ചൈതന്യവും പ്രാപിക്കുന്നതിലേക്കായി ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ.റോബിന്‍ തോമസ് (0894333124),
ബിജു തോമസ് ചെത്തിപ്പുഴ (0877650280),
ജോജോ ദേവസി(0877620925),
യാക്കോബ് മണവാളന്‍ (0874100153) എന്നിവരുമായി ബന്ധപ്പെടുക .

വാര്‍ത്ത: റോബിന്‍ ജോസഫ് (പി.ആര്‍.ഒ, സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് )

Share this news

Leave a Reply

%d bloggers like this: