ഫാ. ആന്റണി ചീരംവേലിയ്ക്ക് ഹ്രദ്യമായ യാത്രയപ്പ് നല്‍കി.

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലയിന്‍ ഫാ ആന്റണി ചീരംവേലി MST യ്ക്ക് ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഹ്രദ്യമായ യാത്രയപ്പ് നല്‍കി. പിതൃതുല്യമായ വാത്സല്യത്തോടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ അച്ചന്‍ നല്‍കിയ സേവനങ്ങള്‍ എക്കാലവും അനുസ്മരിക്കപ്പെടും. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് അച്ചന്‍ നല്‍കിയ പിന്തുണയും പ്രോത്സാഹനങ്ങള്‍ക്കും സഭ നന്ദി അറിയിച്ചു. പുതിയ ശുശ്രുഷാ മേഖലയിലേക്ക് യാത്രയാകുന്ന അച്ചന് ഡബ്ലിന്‍ സീറോ മലബാര്‍ സഭ എല്ലാവിധ ഭാവുകങ്ങളും പ്രാര്‍ത്ഥനകളും നേര്‍ന്നു.

ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ പള്ളിയില്‍ വച്ച് നടന്ന സകല വിശുദ്ധരുടെയും തിരുനാളിനോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ വച്ചാണ് അച്ചന് യാത്രയയപ്പ് നല്‍കിയത്. ഫാ.ആന്റണി ചീരംവേലിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്ബാനയില്‍ ഫാ.ക്രൈസ്റ്റ് ദാസ്, ഫാ. ജോസ് ഭരണികുളങ്ങര എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഫാ. ക്രൈസ്റ്റ് ദാസ് തിരുനാള്‍ സന്ദേശം നല്‍കി.

തുടര്‍ന്ന് നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ സോണല്‍ കമ്മറ്റി ജോ. സെക്രട്ടറി സണ്ണി മാത്യു, സോണല്‍ കമ്മറ്റി അംഗം ഷിജോ മനോജ്, സണ്‍ഡേ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ജോസ്,യൂത്ത് ഇഗ്നൈറ്റ് പ്രതിനിധി സിബിള്‍ റോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സീറോ മലബാര്‍ സഭ സോണല്‍ കമ്മറ്റി സെക്രട്ടറി ജോണ്‍സന്‍ ചക്കാലയ്ക്കല്‍, കൈക്കാരന്‍ ടിബി മാത്യു എന്നിവര്‍ ചേര്‍ന്ന് അച്ചന് സ്‌നേഹോപകരം സമ്മാനിച്ചു. ഡബ്ലിന്‍ സഭാംഗങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും ആന്റണിയച്ചന്‍ നന്ദി പറഞ്ഞു.

ഈ വര്ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെ ഏഞ്ചല്‍സ് മീറ്റും’ നടത്തപ്പെട്ടു. തുടര്‍ന്ന് മാതാവിന്റെ ഗ്രോട്ടോയിലേക്ക് പ്രദക്ഷണവും കൊടിയിറക്കവും തിരുനാള്‍ നേര്‍ച്ചയും ഉണ്ടായിരുന്നു.

Share this news

Leave a Reply

%d bloggers like this: