ഫാസ്റ്റ് ടാഗ് കാര്‍ഡില്ലാതെ ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ പ്രവേശിച്ചാല്‍ ഇരട്ടി തുക ടോള്‍ നല്‍കണം; ഡിസംബര്‍ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ് ടാഗ് ഗേറ്റിലൂടെ, ഫാസ്റ്റ് ടാഗ് കാര്‍ഡില്ലാത്ത വാഹനങ്ങള്‍ പ്രവേശിച്ചാല്‍ ഇരട്ടിതുക ടോള്‍ നല്‍കേണ്ടി വരും. ഡിസംബര്‍ ഒന്ന് മുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കാനാണ് ദേശീയ പാത അതോറിറ്റിയുടെ നിര്‍ദേശം. 2014 നവംബര്‍ 21 ന് ഇറങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക വിജ്ഞാപന പ്രകാരം ടോള്‍ പ്ലാസയിലെ ഫാസ്റ്റ് ടാഗ് ഗേറ്റിലൂടെ ഫാസ്റ്റ് ടാഗ് ഇല്ലാത്തവര്‍ക്ക് പ്രവേശനമില്ല.

എന്നാല്‍ രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഇത് കര്‍ശനമായി പലപ്പോഴും നടപ്പിലാക്കാറില്ല. പക്ഷേ അടുത്ത മാസം ഒന്ന് മുതല്‍ ഇത് കര്‍ശനമാക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം വന്നിരിക്കുന്നത്. ഫാസ്റ്റ് ടാഗ് സംവിധാനത്തിലേക്ക് മാറുമ്‌ബോള്‍ ഒരു ഗേറ്റ് മാത്രമാണ് ഫാസ്റ്റ് ടാഗ് ഇല്ലാത്തവര്‍ക്കായി തുറന്നു കൊടുക്കുക.

ഇപ്പോള്‍ 20 ശതമാനം വാഹനങ്ങള്‍ മാത്രമെ ഫാസ്റ്റ് ടാഗിലേക്ക് മാറിയിട്ടുളളു. ടോള്‍ പ്ലാസകളില്‍ ഒരു ഗേറ്റ് മാത്രം തുറന്നു കൊടുക്കുമ്‌ബോള്‍ വലിയ തിരക്ക് അനുഭവപ്പെടാനുളള സാധ്യതയുണ്ട്. തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ പോലെ ഏറ്റവും തിരക്കേറിയ ഇടങ്ങളില്‍ പ്രത്യേകിച്ചും.

ഇത് സംഘര്‍ഷത്തിന് ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഡിജിറ്റല്‍ പണം ഇടപാട് വഴി ടോള്‍ അടയ്ക്കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ്. ഇതുപയോഗിച്ച് ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ പണം അടച്ച് കടന്നുപോകാം. അതിനാല്‍ ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാനുള്ള തിരക്കും നീണ്ട നിരയും ട്രാഫിക്ക് ബ്ലോക്കും ഒഴിവാക്കാന്‍ സാധിക്കും.

Share this news

Leave a Reply

%d bloggers like this: