ഫാമിലി കോണ്‍ഫറന്‍സിലേത് ഭക്ഷ്യ വിഷബാധയോ ? ടമ്മി ബഗ്ഗോ ? കമ്മറ്റിക്കാള്‍ 2 തട്ടില്‍

അയര്‍ലണ്ടില്‍ വിക്‌ലോയില്‍ നടന്ന ഫാമിലി കോണ്‍ഫറന്‍സിനെത്തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും രോഗബാധിതരായത് ഭക്ഷ്യ വിഷബാധയാണെന്നും ടമ്മി ബഗ്ഗാണെന്നുമുള്ള ചര്‍ച്ചകളും ആശങ്കകളും വിശ്വാസികള്‍ക്കിടയില്‍ പരന്നിരിക്കുകയാണ്. അസുഖ ബാധയെത്തുടര്‍ന്ന് ഏതാനും കുട്ടികള്‍ ഡബ്ലിനിലെ ക്രംലിന്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. പ്രാഥമിക ചികിത്സയെത്തുടര്‍ന്ന് ഇവര്‍ പിന്നീട് വീടിലേക്ക് പോവുകയാണുണ്ടായത്. ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത 95% ആളുകള്‍ക്കും ശാരീരിക അസ്വാസ്ത്യം ഉണ്ടായതായാണ് ഏതാനും വിശ്വാസികള്‍ പറയുന്നത്. കമ്മറ്റിക്കാരില്‍ ഏതാനും ആളുകള്‍ ടമ്മി ബഗ്ഗാണ് ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണമെന്ന് പറയുമ്പോള്‍ , ബഗ്ഗ് എല്ലാവര്‍ക്കും ഒരുമിച്ചു വരുമോ എന്നാണ് വിശ്വാസി വ്രന്ദം ചോദിക്കുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കുമായി ആലോചനായോഗം ചേരുമെന്ന് തീരുമാനിച്ച കമ്മറ്റി ഇത് വരെ ചേരാത്തതും കമ്മറ്റിക്കാരുടെ ഉത്തരവാദിത്വമില്ലായ്മയാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

 

Share this news

Leave a Reply

%d bloggers like this: