ഫാദര്‍ ഡൊമനിക്കിന്റെ പേരിലുള്ള വിവാദം: പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് കത്തോലിക്കാ സഭയെ ആക്രമിക്കുന്നതായി പരാതി…

ഡബ്ലിന്‍: സീറോ മലബാര്‍ സഭാ വൈദികന്‍ ഫാദര്‍ ഡൊമനിക്കിന് എതിരെ ഉയരുന്ന വിവാദത്തില്‍ സഭയില്‍ രണ്ട് അഭിപ്രായങ്ങള്‍ ഉയരുന്നു. അയര്‍ലണ്ടില്‍ റിട്രീറ്റുമായി ബന്ധപ്പെട്ട് ഫാദര്‍ ഡൊമനിക്കിനെ ക്ഷണം ലഭിക്കുകയും എന്നാല്‍ പിന്നീട് ഈ തീരുമാനം പിന്‍വലിച്ചതായി ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് അറിയിക്കുകയും ചെയ്തു. ഫാദറിന്റെ മുന്‍ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളാണ് അദ്ദേഹഹത്തിന് അയര്‍ലന്‍ഡ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് തടസ്സമായത്.

രക്ഷിതാക്കളുടെ മൃഗതുല്യമായ ജീവിതമാണ് കുട്ടികള്‍ക്ക് ഓട്ടിസവും, മാനസിക വൈകല്യങ്ങളും ഉണ്ടാകാന്‍ കാരണമെന്നാണ് ഫാദര്‍ ഡൊമനിക് കഴിഞ്ഞ അയര്‍ലന്‍ഡ് സന്ദര്‍ശനത്തില്‍ വചനപ്രഘോഷങ്ങള്‍ക്കിടെ പരാമര്ശിച്ചിരുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയിലെ ചില അംഗങ്ങള്‍ മുന്‍കാല പ്രസംഗത്തിലൂടെ ‘ഹേറ്റ് സ്പ്പീച്ച്’ നടത്തിയെന്നാരോപിച്ച് നീതിന്യായ വകുപ്പിന് പരാതി നല്‍കിയത്. ഇതോടെ ഫാദര്‍ ഡൊമനിക് അയര്‍ലണ്ടില്‍ നേതൃത്വം നല്‍കേണ്ടിയിരുന്ന പരിപാടിയില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയതാതി ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഉത്തരവിറക്കുകയും ചെയ്തു.

എന്നാല്‍ വചനപ്രഘോഷകരുടെ പ്രസംഗത്തിലെ അരമുറി വാചകങ്ങള്‍ കോര്‍ത്തിണക്കി ഫാദര്‍ ഡൊമനിക്കിനെതിരെ അധിക്ഷേപം നടത്തുന്നവര്‍ക്കെതിരെയും സീറോ മലബാര്‍ സഭയിലെ ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുകയാണ്. കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കുന്നതിന് പകരം വചനപ്രഘോഷകര്‍ക്കെതിരെ വാളെടുക്കുന്നവര്‍ സഭയെത്തന്നെ അധിക്ഷേപിക്കുകയാണെന്ന് കാണിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും ക്യാംപെയ്നിങ് ആരംഭിച്ചുകഴിഞ്ഞു. അയര്‍ലണ്ടില്‍ വിവിധ പ്രദേശങ്ങളിലായി നാലായിരത്തോളം സീറോ മലബാര്‍ അംഗങ്ങള്‍ ഉണ്ട്.

Share this news

Leave a Reply

%d bloggers like this: