ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം സിബിഐ അന്വേഷിച്ചേക്കും

കൊല്ലം: മദ്രാസ് ഐ ഐ ടി യില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിലെ ദുരൂഹത കണ്ടെത്താന്‍ കേസ് സി ബി ഐ ഏറ്റെടുക്കണമെന്ന് ഫാത്തിമയുടെ കുടുംബം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കി. ആഭ്യന്തര മന്ത്രിയെ നേരിട്ട് കാണാതായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്.

സിബിഐ അന്വേഷണം നടത്താന്‍ തയ്യാറാണ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. നവംബര്‍ ഐഐടിയിലെ ഹോസ്റ്റല്‍ മുറിയിലാണ് കൊല്ലം സ്വദേശിയായ ഫാത്തിമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി സുദര്‍ശന്‍ പദ്മനാഭന്‍ അടക്കമുള്ള അധ്യാപകരാണ് എന്ന ഫാത്തിമയുടെ ഫോണ്‍ കുറിപ്പ് കണ്ടെത്തിയിരുന്നു.

സാമുദായിക അധിക്ഷേപവും വ്യക്തിഹത്യയുമാണ് 19കാരിയായ ഫാത്തിമയെ ആത്മഹത്യയിലേയ്ക്ക് നയിച്ചത് എന്നാണ് ആരോപണം. ഫാത്തിമയുടെ മരണത്തില്‍ അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഐഐടി വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം നടത്തിയിരുന്നു. സാമുദായി അധിക്ഷേപമുണ്ടായിട്ടില്ല എന്നാണ് ഐഐടി അധികൃതരുടെ വാദം. തമിഴ് നാട് ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. ലോക് സഭയില്‍ എംപിമാരായ എന്‍ കെ പ്രേമചന്ദ്രനും ഡിഎംകെ നേതാവ് എം കെ കനിമൊഴിയും അടക്കമുള്ളവര്‍ വിഷയം ശക്തമായി ഉന്നയിച്ചിരുന്നു.

എല്ലാ രാഷ്ട്രീയ കക്ഷികളുടേയും പിന്തുണ ലഭിക്കുന്നുണ്ടെന്ന് കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന ഉറപ്പ് പ്രധാനമന്ത്രിയില്‍ നിന്നും ആഭ്യന്തര മന്ത്രിയില്‍ നിന്നും ലഭിച്ചതായും ഫാത്തിമയുടെ പിതാവ് ലത്തീഫ് പറഞ്ഞു. മദ്രാസ് ഐഐടിയില്‍ ഈ വര്‍ഷം നടന്ന ആറാമത്തെ ആത്മഹത്യയാണിത്. ഫാത്തിമയടക്കം അഞ്ച് വിദ്യാര്‍ത്ഥികളും ഒരു അധ്യാപികയുമാണ് ഇതിന് മുമ്പ് ഈ വര്‍ഷം മദ്രാസ് ഐഐടിയില്‍ ജീവനൊടുക്കിയത്.

Share this news

Leave a Reply

%d bloggers like this: