പൗരത്വ അപേക്ഷകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്; അപേക്ഷകള്‍ പരിശോധിക്കാന്‍ വിദേശകാര്യവകുപ്പിന്റെ കീഴില്‍ പുതിയൊരു ടീം കൂടി സജ്ജമാകുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പൗരത്വ അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് നേരിടുന്നതായ് ഐറിഷ് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. ഫോറിന്‍ റെജിസ്‌ട്രേഷന്‍ പ്രക്രിയയിലൂടെ പൗരത്വ അപേക്ഷരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിനെ തുടര്‍ന്ന് അപേക്ഷകള്‍ പരിശോധിക്കാന്‍ വിദേശകാര്യവകുപ്പിന് കീഴില്‍ പുതിയൊരു ടീം നെ കൂടി ഇതിനായി നിയോഗിച്ചിരിക്കുകയാണ്. ഫോറിന്‍ ബര്‍ത്ത് റെജിസ്‌ട്രേഷന്‍ നിയമമനുസരിച്ചുള്ള പൗരത്വ അപേക്ഷകള്‍ സ്വീകരിക്കുന്നതും, പരിശോധനകള്‍ പൂര്‍ത്തിയാകുന്നതും പാസ്സ്പോര്‍ട്ട് ഓഫീസ് ആണ്. പൂര്‍വികര്‍ അയര്‍ലണ്ടുകാരാകുകയും, ഇവരുടെ തുടര്‍ന്നുള്ള തലമുറകള്‍ വിദേശത്തു ജനിക്കുകയും ചെയ്തവര്‍ക്കാണ് ഫോറിന്‍ റെജിസ്‌ട്രേഷന്‍ വഴി പൗരത്വത്തിന് അര്‍ഹതയുള്ളത്.

2016 മുതല്‍ ഇത്തരത്തില്‍ പൗരത്വ അപേക്ഷകള്‍ നല്‍കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയായിരുന്നു. ബ്രിട്ടന്‍, വടക്കന്‍ അയര്‍ലന്‍ഡുകള്‍ എന്നിവടങ്ങളില്‍ ഉള്ളവരാണ് അപക്ഷകരില്‍ കൂടുതലും. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിവര്‍ഷം ഇത്തരത്തിലുള്ള 6000 പൗരത്വ അപേക്ഷകള്‍ ലഭിച്ചുവരുന്നുണ്ട്. എന്നാല്‍ 2018 അപേക്ഷകരുടെ എണ്ണം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. പോയവര്‍ഷം 25,000 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇതിനുപുറമെ യുഎസ് , കാനഡ, എന്നിവടങ്ങളില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണവും വര്‍ധിച്ചു. ഇതോടെ നിലവിലെ ഉദ്യോഗസ്ഥരെ കൂടാതെ അപേക്ഷകള്‍ പരിശോധിക്കാനും, മറ്റു സൂഷ്മ പരിശോധനകള്‍ക്കുമായി വിദേശകാര്യവകുപ്പില്‍ നിന്നും ഉദ്യോഗസ്ഥരെ നിയോഗിക്കുകയായിരുന്നു.

2016 മുതലാണ് പൗരത്വ അപേക്ഷകരില്‍ കുതിച്ചുചാട്ടം നേരിട്ടത്. ബ്രെക്‌സിറ്റ് ഐറിഷ് പൗരത്വ അപേക്ഷകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഐറിഷ് പൗരത്വം നേടിയാല്‍ യൂണിയന്‍ രാജ്യങ്ങളില്‍ പോകാം; ബ്രെക്‌സിറ്റ് എന്ന ആശയത്തിന് മുന്‍പ് യൂണിയന്‍ രാജ്യങ്ങളില്‍ ജോലിചെയ്തിരുന്നവരും, കുടുംബമായി താമസിച്ചിരുന്നവരും ആയ യു കെക്കാര്‍ ആണ് ഐറിഷ് പൗരത്വഅപേക്ഷകരില്‍ നല്ലൊരു ശതമാനം എന്നും ഐറിഷ് വിദേശകാര്യവകുപ്പ് പറയുന്നു. ഈ വര്‍ഷവും അപേക്ഷകരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങള്‍ നീണ്ടുപോയതോടെയാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അപേക്ഷകള്‍ പെട്ടെന്ന് തന്നെ പരിഗണിക്കാന്‍ വിദേശകാര്യവകുപ്പ് തയ്യാറെടുക്കുന്നത്.

എന്നാല്‍ അയര്‍ലണ്ടില്‍ എത്തിയ കുടിയേറ്റക്കാര്‍ക്ക് ഐറിഷ് പൗരത്വം നല്‍കുന്നതിനുള്ള നിയമത്തില്‍ ഹൈക്കോടതി ഉത്തരവ് പുറത്തുവന്നത് അയര്‍ലണ്ടിലെ വിദേശ പൗരന്മാര്‍ക്ക് തിരിച്ചടിയായിരുന്നു. അപേക്ഷകര്‍, അപേക്ഷ നല്‍കുന്നതിന് ഒരു വര്‍ഷം മുന്‍പ് എല്ലാ ദിവസവും അയര്‍ലണ്ടില്‍ ഉണ്ടായിരിക്കണം എന്നാണ് പുതിയ കോടതി ഉത്തരവ്; അല്ലാത്തപക്ഷം അപേക്ഷകളും, ഈ നിയമത്തില്‍ ഇളവ് അനുവധിക്കപെട്ടവരുടെയും പൗരത്വം റദ്ദ് ചെയ്യാനും ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോള്‍ ഈ കേസ് അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ അയര്‍ലണ്ടില്‍ പൂര്‍വികര്‍ ഉള്ളവരും, ഇപ്പോള്‍ വിദേശ പൗരന്മാര്‍ ആയവര്‍ക്കും ഐറിഷ് പൗരത്വം നേടാന്‍ കോടതി ഉത്തരവ് ബാധകമല്ല.

Share this news

Leave a Reply

%d bloggers like this: