പ്ലാസ്റ്റിക് തരികള്‍ അടങ്ങിയ ഉത്പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി അയര്‍ലന്‍ഡ്

ഡബ്ലിന്‍ : സോപ്പ്, ഫേസ് വാഷ്, ഷവര്‍ ജെല്‍, ടൂത് പേസ്റ്റ് എന്നിവയില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് തരികള്‍ക്ക് അയര്‍ലണ്ടില്‍ നിരോധനം ഏര്‍പ്പെടുത്തി. ഇവ അടങ്ങിയ ഉത്പന്നങ്ങള്‍ രാജ്യത്ത് വില്പന നടത്തുന്നത് നിയമ വിരുദ്ധമായി കണക്കാക്കുന്ന നിയമത്തിനു ക്യാബിനെറ്റിന്റെ അംഗീകാരം. പ്ലാസ്റ്റിക് തരികള്‍ വന്‍ തോതില്‍ ജലാശയങ്ങളില്‍ അടിഞ്ഞു കൂടുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ഭക്ഷ്യ ശൃംഖലയില്‍ ഇവ അടിഞ്ഞു കൂടി ജലജീവികള്‍ക്കും, മനുഷ്യനും ഒരുപോലെ ഭീഷണി ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി. ഇ യു രാജ്യങ്ങള്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പെടുത്തിയതിനു ശേഷമാണു പ്ലാസ്റ്റിക് തരികള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ക് അയര്‍ലന്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഗ്രീന്‍ പാര്‍ട്ടിയായിരുന്നു രാജ്യത്ത് പ്ലാസ്റ്റിക് ഉത്പന്ന നിരോധനം ആദ്യമായി ആവശ്യപ്പെട്ടത്. പ്ലാസ്റ്റിക് തരികള്‍ വളരെ ചെറുതായതിനാല്‍ ഇവ കണ്ടെത്താന്‍ പ്രയാസമാണ്. എന്നാല്‍ രാജ്യത്ത് ജലാശയങ്ങളില്‍ ചത്തൊടുങ്ങുന്ന മത്സ്യങ്ങളില്‍ നിന്നും, മറ്റു ജലജീവികളുടെ ശരീരത്തില്‍ നിന്നും പ്ലാസ്റ്റിക് തരികള്‍ കണ്ടെത്തിയിരുന്നു. യു.എസ് 2015 മുതല്‍ പ്ലാസ്റ്റിക് തരികള്‍ അടങ്ങിയ ഉത്പങ്ങള്‍ക്ക് നിരോധനം ഏര്‍പെടുത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: