പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി: ഫുള്‍ഫില്‍ ചോക്ലേറ്റുകള്‍ തിരിച്ചു വിളിച്ചു

ഡബ്ലിന്‍ : വിപണിയിലറിങ്ങിയ ഫുള്‍ഫില്‍ ഉത്പന്നങ്ങളില്‍ പ്ലാസ്റ്റിക് അംശം കണ്ടെത്തി. ഫുള്‍ഫില്ലിന്റെ വൈറ്റ് ചോക്ലേറ്റ് -കൂകി ഡഗ് വൈറ്റമിന്‍- പ്രോടീന്‍ ബാര്‍ ആണ് അടിയന്തരമായി തിരിച്ചു വിളിച്ചത്. ഇത് വിപണനം ചെയ്യരുതെന്ന് അറിയിച്ചുകൊണ്ടുള്ള നിര്‍ദേശം നല്‍കിയെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.

ഫുള്‍ഫില്ലിന്റെ L7318/J ,ഫെബ്രുവരി15-2019 ബാച്ച് ഉത്പന്നങ്ങള്‍ക്കാണ് നിരോധനം ബാധകമാകുക. വൈറ്റ് ചോക്ലേറ്റില്‍ നിന്നും പ്ലാസ്റ്റിക് കഷ്ണങ്ങള്‍ കണ്ടെത്തിയതോടെ ഈ ബാച്ചിലുള്ള കമ്പനിയുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇത് കൈവശമുള്ള ഉപഭോക്താക്കള്‍ തൊട്ടടുത്ത ഷോപ്പുകളില്‍ തിരിച്ചെത്തിക്കാനും നിര്‍ദ്ദേശമുണ്ട്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: