പ്രോപ്പര്‍ട്ടി ടാക്സ് വര്‍ധന ഒരിക്കല്‍ കൂടി സര്‍ക്കാര്‍ മരവിപ്പിക്കുമോ? സ്വാഭാവികമായും നികുതി വര്‍ധിക്കുമെന്ന് ഹൗളിന്‍

ഡബ്ലിന്‍: കാലം കഴിയുന്തോറും നൈസര്‍ഗികമായി പ്രോപ്പര്‍ട്ടി ടാക്സ് കൂടുമെന്ന് പബ്ലിക് എക്സ്പെന്‍ഡീച്ചര്‍ മന്ത്രി ബ്രണ്ടന്‍ ഹൗളിന്‍. വരുന്ന ബഡ്ജറ്റിലെ നികുതി ഇളവുകള്‍ വീട്ടുടമകളെ കേന്ദ്രീകരിച്ചായിരിക്കില്ലെന്നും ജോലിക്കാര്‍ക്കായിരിക്കുമെന്നും ഹൗളിന്‍ വ്യക്തമാക്കി. നികുതി ഇളവുകള്‍ ഉണ്ടാകുക പ്രോപ്പര്‍ട്ടികള്‍ക്ക് മേലായിരിക്കില്ലെന്ന സൂചനയാണ് മന്ത്രി തരുന്നത്. സര്‍ക്കാര്‍ നിലവില്‍ തന്നെ പ്രോപ്പര്‍ട്ടി ടാക്സ് വര്‍ധിപ്പിക്കുന്നത് വൈകിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. 2016 നവംബറിലാണ് പ്രോപ്പര്‍ട്ടി ടാക്സ് വര്‍ധിപ്പിക്കേണ്ടിയിരുന്നത്.

എന്നാല്‍ ഹൗളിന്‍ തന്നെ വ്യക്തമാക്കുന്നത് പ്രകാരം തുടര്‍ന്ന് ഒരു വര്‍ഷം കൂടി പ്രോപ്പര്‍ട്ടി ടാക്സ് വര്‍ധിപ്പിക്കുന്നത് മരവിപ്പിച്ച് നിര്‍ത്തുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ്. സ്വാഭാവികമായി തന്നെ നികുതി വര്‍ധിക്കുമെന്ന നിലപാട് ഹൗളിന്‍ വ്യക്തമാക്കുമ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നകുതി വര്‍ധന മരിവിപ്പിക്കലിനായി ഇനിയും കൈകടത്തല്‍ നടത്തില്ലെന്ന സൂചന കൂടിയുണ്ട്. നിലവില്‍ ജനങ്ങള്‍ക്ക് മേല്‍ നികുതി ഭാരം കൂടുതലുണ്ട്. ഇത് കുറയ്ക്കുന്നതിനാണ് ശ്രമമെന്നും മന്ത്രി പറയുന്നു.

അതേ സമയം തന്നെ നികുതി വര്‍ധനയ്ക്കുള്ള ശ്രമവും നടക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മന്ത്രിമാര്‍ തമ്മില്‍ തീരുമാനത്തിലെത്തിയിട്ടില്ല. മൈക്കിള്‍ നൂനാണ്‍ നേരത്തെ സിഗരറ്റ് തീരുവ മാത്രമായിരിക്കാം വരുന്ന ബഡ്ജറ്റിലെ ഏക നികുതി വര്‍ധിത വസ്തുവെന്ന് പറഞ്ഞിരുന്നു.  തീരുമാനമായിട്ടില്ലെന്ന പക്ഷമാണ് ഹൗളിന്‍റേത്.

750 മില്യണ്‍ ചെലവാണ് നിലവിലെ സാമ്പത്തിക സ്ഥിതിവെച്ച് സര്‍ക്കാരിന് വഹിക്കാനാവുക. കൂടുതല്‍ചെലവഴിക്കണമെങ്കില്‍ അധിക നികുതിയും കണ്ടെത്തേണ്ടി വരും.

Share this news

Leave a Reply

%d bloggers like this: