പ്രൈമറി സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ടി വരുമോ എന്ന ആശങ്കയില്‍ മാനേജ്മെന്റുകള്‍.

ഡബ്ലിന്‍: അധ്യയന വര്‍ഷങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന് അയര്‍ലണ്ടിലെ സ്‌കൂള്‍ മാനേജ്മെന്റുകള്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പ്രൈമറി സ്‌കൂളുകള്‍ക്ക് ലഭിക്കുന്ന ഗ്രാന്‍ഡ് പരിമിതമായതോടെ രക്ഷിതാക്കള്‍ വന്‍ തുക ഡൊണേഷന്‍ നല്‍കാന്‍ നിര്‍ബന്ധിതമാവുന്നു. ഒരു ശരാശരി പ്രൈമറി സ്‌കൂള്‍ നടത്തിപ്പിന് ഓരോ വര്‍ഷവും 91,000 യൂറോ ചെലവ് വഹിക്കേണ്ടതുണ്ടെന്ന് സ്‌കൂള്‍ മാനേജ്മെന്റുകള്‍.

ഇതില്‍ 46,000 യൂറോ മാത്രമാണ് സ്റ്റേറ്റ് ഫണ്ടിങ് ലഭിക്കുന്നത്. ഇത് ഹീറ്റിങ്, ലൈറ്റിങ്, ഇന്‍ഷുറന്‍സ്, സ്‌കൂള്‍ ടൂര്‍ തുടങ്ങിയ ഇനത്തില്‍ ചെലവിടാന്‍ മാത്രമേ തികയുന്നുളൂ. കാത്തോലിക് പ്രൈമറി സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ സമ്മേളനത്തിലാണ് വര്‍ധിച്ചുവരുന്ന സ്‌കൂള്‍ ചെലവുകളെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമായത്. ഫണ്ടിങ് കണ്ടെത്താനാവാതെ പ്രൈമറി സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ടി വരുമോ എന്ന ആശങ്കയും മാനേജ്മെന്റുകള്‍ പങ്കു വെയ്ക്കുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: