പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടേക്കും; No to abortion ക്യാംപെയ്നിങ്ങിന് പിന്തുണയേറുന്നു.

ഡബ്ലിന്‍: നിയന്ത്രണങ്ങളില്ലാതെ 12 ആഴ്ച വരെ അബോര്‍ഷന്‍ അനുവദിക്കുന്നത് പ്രതിരോധിക്കാന്‍ ആരംഭിച്ച പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ജനപിന്തുണയേറുന്നു. സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച No to abortion പ്രവര്‍ത്തനത്തിലൂടെ 45 ശതമാനത്തിലേറെ ആളുകളുടെ സ്വാധീനം ഉറപ്പാക്കാന്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. നേരത്തെ വെറും 25 ശതമാനം മാത്രമായിരുന്ന ജനപിന്തുണ കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കുള്ളിലാണ് വീണ്ടും ഉയര്‍ന്നത്. നിലവില്‍ 55 ശതമാനം അബോര്‍ഷനെ അനുകൂലിക്കുന്നവരാണ്.

രണ്ടാഴ്ചയ്ക്കുള്ളില്‍ ഡബ്ലിനില്‍ വെച്ച് പ്രോലൈഫ് നടത്തിയ റാലി ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. വിവിധ ഐറിഷ് നഗരങ്ങളില്‍ നിന്നുമായി ഒരുലക്ഷത്തിലധികം പേര്‍ ജീവന് വേണ്ടി ശബ്ദമുയര്‍ത്തി. വരും ദിവസങ്ങളില്‍ ഗര്‍ഭസ്ഥ ശിശുവിനും അവകാശ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോവുകയാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍.

കുടുംബത്തിന് പ്രാധാന്യം നല്‍കുന്നവര്‍ എന്തുകൊണ്ട് ജനിക്കാനിരിക്കുന്ന കുട്ടിയുടെ സംരക്ഷണം ഉറപ്പുവരുത്താത്തതെന്ന് പ്രോലൈഫ് പ്രവര്‍ത്തകര്‍ ചോദിക്കുന്നു. അയര്‍ലണ്ടിലെ എല്ലാ മത സംഘടനകളും പ്രോലൈഫിന്റെ ഭാഗമായി മാറിയിരുന്നു. സ്ത്രീ ശരീരത്തിന്റെ അവകാശങ്ങളെന്ന വ്യാജേന മനുഷ്യവകാശ ലംഘനങ്ങള്‍ അനുവദിക്കില്ലെന്ന് ജീവനുവേണ്ടി വാദിക്കുന്നവര്‍ വ്യക്തമാക്കുന്നു.

പ്രോലൈഫ് നടത്തിയ രാജ്യവ്യാപകമായ റാലിക്ക് ശേഷം സര്‍ക്കാര്‍ തലത്തിലും ചര്‍ച്ചകള്‍ സജീവമായി. വീവധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. 12 ആഴ്ച വരെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ അബോര്‍ഷന്‍ നടത്താന്‍ അനുമതി ലഭിച്ചാല്‍ ഈ നിയമം വ്യാപകമായി ദുരുപയോഗപ്പെടുമെന്ന മുന്നറിയിപ്പാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ നല്‍കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: