പ്രൊ ലൈഫ് റാലി മാര്‍ച്ച് 10 ന്. പിന്തുണയുമായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ

ഡബ്ലിന്‍ ഗര്‍ഭച്ഛിദ്രം വഴി നിഷ്‌ക്കളങ്കരായ മനുഷ്യ ജീവനുകളെ നേരിട്ട് കൊല്ലുന്നത് നിയമനുസൃതമാക്കുന്ന രാഷ്ട്രനിയമങ്ങള്‍ ജീവിക്കുവാനുള്ള വൃക്തിയുടെ അവകാശത്തോടുള്ള കടന്നാക്രണമാണ്. ഗര്‍ഭധാരണനിമിഷം മുതല്‍ സ്വാഭാവിക മരണം വരെ മനുഷ്യ ജീവന്‍ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. എന്നാല്‍ മനുഷ്യ ജീവന്‍ ഏറ്റവും ദുര്‍ബലവും നിഷ്‌കളങ്കവും നിസ്സഹായവുമായ അവസ്ഥയില്‍ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ കൊലചെയ്യുവാനുള്ള നീക്കത്തെ ഇല്ലാതാക്കണം. മനുഷ്യ ജീവനോടുള്ള വെല്ലുവിളികള്‍ സമകാലിക ലോകത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. നാമോരോരുത്തരെയും പോലെ ജീവിക്കാനുള്ള അവകാശത്തെ ഗര്‍ഭച്ഛിദ്രം വഴി ഇല്ലാതാക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുക എന്നുള്ളത് നമ്മുടെ കടമയാണ്. മനുഷ്യ ജീവന്‍ പരമ പവിത്രമായ ദൈവിക ദാനമാണ്.

മനുഷ്യ ജീവനെ ആദരിക്കുവാനും സ്‌നേഹിക്കുവാനും സംരക്ഷിക്കുവാനും ശുശ്രുഷിക്കുവാനുമാണ് സഭ നമ്മളെ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള നീക്കത്തെ നമ്മള്‍ ശക്തമായി എതിര്‍ക്കേണ്ടിയിരിക്കുന്നു. ഈ വരുന്ന മാര്‍ച്ച് പത്താം തീയതി ഡബ്ലിന്‍ Parnell Square ല്‍ നിന്നും ഉച്ചകഴിഞ്ഞു രണ്ടിന് പ്രോലൈഫ് മൂവ്‌മെന്റ് സംഘടിപ്പിച്ചിട്ടുള്ള റാലിയില്‍ സീറോ മലബാര്‍ സഭയുടെ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്നു. വിവിധ മാസ്സ് സെന്ററുകളില്‍ നിന്നും വാഹന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഗര്‍ഭച്ഛിദ്രത്തെ തടയുന്ന എട്ടാം ഭരണഘടനാ ഭേദഗതി നിലനിര്‍ത്തണമെന്ന്(SAVE 8th ammendment) ആവശ്യപ്പെട്ടു കൊണ്ട് നടത്തുന്ന ഈ റാലിയിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, ഫാ. ക്ലെമെന്റ് പാടത്തിപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

 

 

Share this news

Leave a Reply

%d bloggers like this: