പ്രിസ്ക്രിപ്ഷന്‍ ചാര്‍ജ് അധികമാണെന്നും പുതിയ പദ്ധതി വേണമെന്നും ലിയോ വരേദ്ക്കര്‍

ഡബ്ലിന്‍ പ്രിസ്ക്രിപ്ഷന്‍ ചാര്‍ജ് വളരെ അധികമാണെന്നും പുതിയ പദ്ധതിവേണമെന്നും ആരോഗ്യമന്ത്രി ലിയോ വരേദ്ക്കര്‍. മക്ഗില്‍ സമ്മര്‍ സ്കൂളില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത സര്‍ക്കാര്‍ വരികയാണെങ്കില്‍ പതിനെട്ട് വയസിന് താഴെയുള്ള എല്ലാവര്‍ക്കും സൗജന്യ ജിപി സേവനമുണ്ടാകുമെന്നും ജിപി, ദന്ത ഡോക്ടര്‍മാര്‍ എന്നിവരെ കാണുന്നതിന് നല്‍കുന്ന തുക തിരിച്ച് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഇതിനിടെ മരുന്ന് വാങ്ങുന്നതിന് പുതിയ കരാര്‍ തയ്യാറാകുന്നതിന് ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. മരുന്നുകളുടെ വില കുറയ്ക്കാനാണ് ആഗ്രഹിക്കുന്നത്. മാസം €144 വരെയാണ് ചെലവ് വരുന്നത് ഏകാംഗ കുടുംബങ്ങള്‍ക്ക് ഇത് താങ്ങാവുന്നതല്ല. പ്രിസ്ക്രിപ്ഷന്‍ ഫീസായി €2.50ഉം ഉണ്ട്. ഇതാകട്ടെ വളരെ ഉയര്‍ന്നതുമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പത്തില്‍ ഒമ്പത് ജിപിമാരും കുട്ടികള്‍ക്ക് സൗജ്യന്യ ജിപി സേവനം നല്‍കുന്നതിനായി കരാറില്‍ ഒപ്പിട്ടതായും റിപ്പോര്‍ട്ടുണ്ട്. ആറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ജിപി സേവനം നല്‍കുന്നതിന് വേണ്ടി കരാരില്‍ ഒപ്പിടാതിരുന്നതില്‍ മുന്നില്‍ ടിപ്പറേറിയായിരുന്നു. ഇവിടെ മുപ്പത്തിമൂന്ന് ജിപിമാര്‍ ആദ്യഘട്ടത്തില്‍ ശക്തമായ എതിര്‍പ്പുമായി നിന്നിരുന്നത് മാറി കരാറില്‍ ഒപ്പ് വെച്ചു. 2,404 ജിപമാരില്‍ 2,187 പേര്‍ ഒപ്പിട്ട് ഇതോടെ പദ്ധതിയിലെ ജിപിമാരുടെ സഹകരണം 91ശതമാനമായി. സൗജന്യ സേവനം ജനങ്ങള്‍ക്ക് നല്‍കുന്നതിന് പകരമായി എച്ച്എസ്ഇ കാപിറ്റേഷന്‍ ഫീസ് ജിപിമാര്‍ക്ക് നല്‍കും.

പദ്ധതിയെ എതിര്‍ത്തിരുന്ന നാഷണല്‍ അസോസിയേഷന്‍ ഓഫ് ജനറല്‍ പ്രാക്ടീഴ്നേഴ്സ് സര്‍ക്കാര്‍ ചര്‍ച്ചകള്‍ ശുഭകരമായ സൂചന നല്‍കുന്നുവെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു. സംഘടനയുടെ ആശങ്കകള്‍ പരഹിരിക്കുന്നത് ചര്‍ച്ച ചെയ്യാമെന്ന് എച്ച്എസ്ഇ വ്യക്തമാക്കിയെന്നും എന്‍എജിപി വക്താവ് അറിയിച്ചു. രോഗികള്‍ക്ക് അവസരം നിഷേധിക്കാന്‍ ഒരുക്കമല്ലെന്നും ഇതിനാലാണ് കരാറില്‍ ഒപ്പുവെയ്ക്കാന്‍ തീരുമാനിച്ചതെന്നും സംഘടനയിലുള്ളവര്‍ വ്യക്തമാക്കുകയും ചെയ്തു. ഡണ്‍ ലോഗൈറിലാണ് ഏറ്റവും കുറവ് ജിപിമാര്‍ പദ്ധതിക്ക് സമ്മതം മൂളിയത്. 76ശതമാനം ജിപിമാര്‍മാത്രമാണ് ഈമെഖയില്‍ കരാര്‍ ഒപ്പിവെച്ചിരിക്കുന്നവര്‍. 75 ജിപിമാരുള്ളതില്‍ ഇരുപത് പേര്‍ പദ്ധതിക്ക് താത്പര്യം പ്രകടിപ്പിച്ചില്ല.

Share this news

Leave a Reply

%d bloggers like this: