പ്രിയ ലിനറ്റ്, നിന്റെ 5 യുറോക്ക് 50 മില്യണ്‍ യൂറോ വിലയുണ്ട്.

ഡബ്ലിന്‍: കളിപ്പാട്ടങ്ങള്‍ കളിച്ചു നടക്കേണ്ട പ്രായത്തില്‍ 7 വയസ്സുകാരി ലിനറ്റ് ചിന്തിച്ചത് അന്തിയുറങ്ങാന്‍ വീടില്ലാത്തവരെപ്പറ്റിയാണ്. തന്റെ കയ്യിലുള്ള വെറും 5 യൂറോ ഡബ്ലിന്‍ സൈമണ്‍ കമ്യൂണിറ്റിക്കു വേണ്ടി നല്‍കുകയായിരുന്നു ഈ കുരുന്ന്. ലിനറ്റിന്റെ ഈ ധനസഹായത്തിന് അവള്‍ അയച്ചുകൊടുത്ത കത്ത് കൂടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് അഭിനന്ദിക്കാനും ഡബ്ലിന്‍ സൈമണ്‍ കമ്യൂണിറ്റി മറന്നില്ല.

തുകയുടെ വലിപ്പത്തേക്കാള്‍ ഉപരി ലിനറ്റിന്റെ സേവന സന്നദ്ധതക്ക് നന്ദി പറഞ്ഞും ഈ കുഞ്ഞു ലിനറ്റിന് അഭിനന്ദന പ്രവാഹമാണ്. ആഘോഷങ്ങളും ആരവങ്ങളും തകര്‍ത്തു വാഴുന്ന അയര്‍ലണ്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റി അധികമാരും ആകുലപ്പെടാറില്ല. ഏതെങ്കിലും ഒരു ആഘോഷ വേളയില്‍ മദ്യപാനത്തിന് ചിലവാക്കുന്ന തുക സമാഹരിക്കാന്‍ കഴിഞ്ഞാല്‍ അയര്‍ലണ്ടിലെ ഭവനരഹിതര്‍ക്ക് വീട് വാങ്ങി നല്‍കാന്‍ കഴിയുമെന്ന് അടുത്തിടെ ഒരു സാമ്പത്തിക വിദഗ്ദ്ധന്‍ അഭിപ്രായപ്പെട്ടിരുന്നു.

വീടില്ലാത്തവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ നല്‍കുന്ന സൗകര്യങ്ങള്‍ മാത്രമാണ് തെരുവില്‍ കഴിയുന്നവര്‍ക്ക് ആകെയുള്ള ആശ്വാസം. ആഘോഷ സമയങ്ങളില്‍ റസ്റ്റോറന്റുകളും, സന്മനസ്സുള്ളവരും ചേര്‍ന്ന് ഇവര്‍ക്ക് വസ്ത്രങ്ങളും, ഭക്ഷണവും നല്‍കുന്നു. അതെല്ലാം കെട്ടടങ്ങുമ്പോള്‍ ഇവര്‍ വീണ്ടും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയാണ് പതിവ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: