പ്രിയപ്പെട്ടവന്‍റെ ഫോട്ടോകള്‍ നഷ്ടപ്പെട്ടു…തിരിച്ച് ലഭിക്കുമെന്ന് പ്രതീക്ഷിച്ച് മല്ലിക

ഡബ്ലിന്‍: സ്നേഹിക്കുന്നവരുടെ അസാന്നിധ്യത്തില്‍ അവരുടേതായിരുന്നതെല്ലാം നമ്മുക്ക് പ്രിയപ്പെട്ടതും വിലമതിക്കാനാകാത്തതുമാകുക സ്വാഭാവികമാണ്. സമീപകാലത്ത് വിട്ട് പിരിഞ്ഞ ഭര്‍ത്താവിന്‍റെ ഓര്‍മ്മകളാണ് നഷ്ടപ്പെടുന്നതെങ്കില്‍ ദുഃഖം എത്രമാത്രമായിരിക്കുമെന്ന് പറയാന്‍ കഴിയുന്നതല്ല. ഭര്‍ത്താവിന്‍റെ പത്ത് വര്‍ഷത്തെ ഫോട്ടോകളടങ്ങുന്ന ഹാര്‍ഡ് ഡിസ്ക് നഷ്ടപ്പെട് ദുഖത്തിലാണ് Mallika Pinnamaneni… മല്ലികയുടെ ഭര്‍ത്താവ് രാകേഷ് കഴിഞ്ഞ ജൂണിലാണ് മരിച്ച് പോയത്. ഭാര്യയെയും കുട്ടികളെയും കാണാന്‍ ഇന്ത്യയിലേക്ക് മടങ്ങാനിരിക്കുന്നതിന് ഏതാനും ദിവസം മുമ്പായിരുന്നു രാകേഷിന്‍റെ മരണം.

രാകേഷന്‍റെ മരണ സമയത്ത് മല്ലിയും കുട്ടികളും ഇന്ത്യയില്‍ തന്നെ ആയിരുന്നു. തുടര്‍ന്ന് ഇവരടുത്ത ദിവസങ്ങളില്‍ മാത്രമാണ്  ഡബ്ലിനിലെത്തിയുതും സിറ്റി വെസ്റ്റില്‍ വീണ്ടും താമസമാക്കിയതും. വീട്ടില്‍ കവര്‍ച്ച നടന്നതായാണ് കരുതുന്നത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവിടെതന്നെയാണ് ഇവര്‍ കഴിയുന്നത്. രാകേഷിന്‍റെ ഫോട്ടോകളടങ്ങുന്ന ഹാര്‍ഡ് ഡ്രൈവ് ലഭിക്കുന്നവര്‍ തിരിച്ച് നല്‍കണമെന്ന് ഇവരുടെ കുടുംബ സുഹൃത്താണ് ഓണ്‍ലൈനായി ആവശ്യപ്പെട്ടിരിക്കുന്നത്.

കുട്ടികളുമായി രാകേഷ് കളിക്കുന്നതടക്കം രാകേഷിന്‍റേതായി ശേഷിച്ചിരിക്കുന്ന എല്ലാ ഫോട്ടോകളും അടങ്ങുന്നതാണ് ഹാര്‍ഡ് ഡ്രൈവ്. പണത്തിന്‍റെ മൂല്യമല്ല ഡ്രൈവിനുള്ളതെന്നും മല്ലിക പറയുന്നു. വീട്ടില്‍ ബോംബിട്ടത് പോലെയാണ് കാണപ്പെട്ടിരുന്നത്. സുഹൃത്തക്കളെല്ലാം കൂടി വീട് ഒതുക്കിവെച്ചെങ്കിലും പലതും തകര്‍ത്തിരിക്കുകയും വലിച്ചെറിയുകയും ആണ് ചെയ്തിരിക്കുന്നത്. പണത്തിനോ, സ്വര്‍ണത്തിനോ വേണ്ടിയായിരിക്കും കവര്‍ച്ചക്കാര്‍ തപ്പിയിരിക്കുന്നത്. എല്ലായിടത്തും തന്നെ തപ്പി തിര‍്ഞിട്ടുണ്ടാകാം. വീട്ടിലേക്ക് തിരിച്ച് പോകാനിപ്പോള്‍ കഴിയില്ല. കുട്ടികള്‍ ഭയന്നിരിക്കുകയാണ്. മേഖലയില്‍ താമസിക്കുന്നത് മാറാന്‍ താത്പര്യമില്ല. എന്നാല്‍ കുട്ടികള്‍ക്ക് ഇവിടെ തുടരാന്‍ താത്പര്യമെന്നും മല്ലിക പറയുന്നു. മോഷണ ശ്രമം നടക്കുമ്പോള്‍ തങ്ങളാരും വീട്ടില്‍ ഇല്ലാത്തതിനാല്‍ നന്നായിരു്നനെന്നും മല്ലിക പറയുന്നു.  ഹാര്‍ഡ് ഡ്രൈവിനെക്കുറിച്ചറിയുന്നവര്‍ക്ക്  6666000 എന്ന ഗാര്‍ഡ നമ്പറില്‍ വിളിക്കാവുന്നതാണ്.

Share this news
%d bloggers like this: