പ്രശസ്ത ബോളിവുഡ് നടന്‍ ഓംപുരി അന്തരിച്ചു

പ്രശസ്ത ബോളിവുഡ് താരം ഓംപുരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. 66 വയസായിരുന്നു.ഹരിയാനയിലെ അംബാലയില്‍ 1950ലായിരുന്നു അദ്ദേഹം ജനിച്ചത്. 1976ല്‍ മറാത്തി സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.ഏറെനാളായി കലാരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇന്ത്യന്‍ സിനിമകള്‍ കൂടാതെ അമേരിക്കന്‍, ബ്രിട്ടിഷ് ഹിന്ദി, ഇംഗ്ലിഷ്, മറാത്തി, പഞ്ചാബി, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

1976ല്‍ പുറത്തിറങ്ങിയ ഘാഷിറാം കോട്വാല്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. 100ലധികം സിനിമകളില്‍ സ്വഭാവ നടനായി മികച്ച അഭിനയം കാഴ്ച വെച്ചു. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ അഭിനയിച്ചു. ആടുപുലിയാട്ടം പുരാവൃത്തം, സംവത്സരങ്ങള്‍ എന്നീ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.പാകിസ്താന്‍, പ്രിട്ടീഷ് സിനിമകള്‍ക്ക് പുറമെ ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1990ല്‍ പത്മശ്രീ ലഭിച്ചിട്ടുണ്ട്.ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് അസുഖബാധിതനായെന്നാണ് റിപ്പോര്‍ട്ട്. ആടുപുലിയാട്ടം പുരാവൃത്തം, സംവത്സരങ്ങള്‍ എന്നീ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.1982, 84 വര്‍ഷങ്ങളില്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും 1999ല്‍ ഈസ്റ്റ് ഈസ് ഈസ്റ്റ് എന്ന ചിത്രത്തിലെ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന് ബാഫ്റ്റ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്
എ എം

 

Share this news

Leave a Reply

%d bloggers like this: