പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി ഡബ്ലിന്‍ സെന്റ്. ജോണ്‍ ഓഫ് ഗോഡ് ഹോസ്പിറ്റല്‍

കേരളത്തെ ഞെട്ടിച്ച മഹാദുരന്തത്തിന് സഹായം നല്‍കി Dublin St. John of God Hospital ലെ മലയാളി സ്റ്റാഫ് സംഘടിപ്പിച്ച ‘കേരള ഡേ’ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. അന്നേ ദിവസം രാവിലെ കേക്ക് സെയിലില്‍ തുടങ്ങി ഉച്ചയ്ക്ക് തനതായ ഇന്ത്യന്‍ സ്‌റ്റൈലില്‍ ഭക്ഷണവും വൈകുന്നേരം വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

കലാസന്ധ്യയ്ക്ക് മോടികൂട്ടുന്നതിനായി ഡബ്ലിനിലെ പ്രശസ്ത കലാകാരന്മാരും കലാകാരികളും കേരള തനിമയില്‍ അവതരിപ്പിച്ച വര്‍ണ്ണാഭമായ കലാപരിപാടികള്‍ ഏവരുടെയും മനം കവര്‍ന്നു.

നാടന്‍ കലാരൂപങ്ങളായ തിരുവാതിര, ഭരതനാട്യം, മോഹിനിയാട്ടം മുതലായ കലാരൂപങ്ങള്‍ക്ക് പുറമെ ഐറിഷ് സ്റ്റാഫ് ഉള്‍പ്പടെ കേരളത്തിന്റെ നാടന്‍ വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയപ്പോള്‍ കാഴ്ചക്കാരായ ജനക്കൂട്ടത്തിന് വേറിട്ട ദൃശ്യാനുഭവം പകര്‍ന്നു. അന്നേ ദിവസം മാത്രം ചാരിറ്റിയായി 2500 യൂറോയ്ക്ക് മുകളില്‍ സമാഹരിച്ചു.

Share this news

Leave a Reply

%d bloggers like this: