പ്രളയ ആശങ്കള്‍ ഒഴിയുമ്പോള്‍ കണ്ണൂരില്‍ ഭൂമിക്ക് വിള്ളല്‍ : ജിയോളജി വകുപ്പ് പഠനം നടത്തും

കണ്ണൂര്‍ : കണ്ണൂരില്‍ വെള്ളം ഇറങ്ങിയതോടെ മറ്റൊരു ആശങ്കയുമായി നാട്ടുകാര്‍. ശ്രീകണ്ഠാപുരത്ത് ഭൂമിയില്‍ പല ഇടങ്ങളിലും വിള്ളല്‍ കണ്ടെത്തിയതോടെ പ്രദേശവാസികള്‍ പരിഭ്രാന്തരായി. സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ വീടുകള്‍ വൃത്തിയാക്കി പലരും തങ്ങളുടെ വീടുകലില്‍ മടങ്ങിയ ശേഷമാണ് ഇത്തരത്തിലുള്ള കാഴ്ചകള്‍ കാണുന്നത്.

ശ്രീകണ്ഠാപുരത്ത് നാല് ഇടങ്ങളില്‍ 750 മീറ്റര്‍ നീളമുള്ള വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതേ കുറിച്ച് ജിയോളജിക്കല്‍ വകുപ്പ് കൂടുതല്‍ പഠനങ്ങള്‍ നടത്തും. മഴ ശക്തമായതോടെ ശ്രീകണ്ഠാപുരം ടൗണ്‍ മുഴുനായും വെള്ളത്തിനടിയിലായ അവസ്ഥയായിരുന്നു. എന്നാല്‍ മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം ഇറങ്ങുകയും പലരും ദുരിതാശ്വസ ക്യാമ്പുകള്‍ വിട്ട് സ്വന്തം വീടുകളിലേക്ക് മാറുകയും ചെയ്തു. വെള്ളമിറങ്ങിയതോടെ ജില്ലയിലെ 30 ക്യാമ്പുകള്‍ കൂടി പിരിച്ചു വിട്ടു.

Share this news

Leave a Reply

%d bloggers like this: