പ്രമേഹ രോഗികളില്‍ ഡിമെന്‍ഷ്യ സാധ്യത 90 ശതമാനം

ഡബ്ലിന്‍: പ്രമേഹ രോഗികള്‍ക്ക് മറവി രോഗം എന്ന് അറിയപ്പെടുന്ന ഡിമെന്‍ഷ്യ ബാധിക്കാന്‍ സാധ്യത ഏറെയാണെന്ന് പഠനങ്ങള്‍. പ്രമേഹ രോഗികളില്‍ 35 ശതമാനം പേരും ഇതിനെക്കുറിച്ച് ബോധവാന്മാരല്ല. ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കവെ ഐറിഷ് ഡിമെന്‍ഷ്യ വിദഗ്ദ്ധയായ ഡോക്ടര്‍ കാതറിന്‍ ഡോളന്‍ രണ്ട് രോഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചു.

ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുക, ആശയക്കുഴപ്പം ഉണ്ടാവുക തുടങ്ങിയവ ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. അയര്‍ലണ്ടില്‍ 45 ശതമാനം പ്രമേഹരോഗികളിലും ഡിമെന്‍ഷ്യ കണ്ടുവരുന്നുണ്ട്. പ്രമേഹത്തെ തടയുന്നതിലൂടെ മറവി രോഗത്തെയും പ്രതിരോധിക്കാന്‍ ശരീരത്തെ സജ്ജമാക്കുകയാണ് വേണ്ടതെന്ന് കാതറിന്‍ വിശദീകരിക്കുന്നു. സ്ത്രീകളിലെ ഡയബെറ്റിക്‌സ് എങ്ങനെ തടയാം എന്നതാണ് ഈ വര്‍ഷത്തെ ലോക പ്രമേഹ ദിനത്തിന്റെ പ്രധാന പ്രമേയം.

വ്യായാമം, ഭക്ഷണം, വിശ്രമം തുടങ്ങി ജീവിത ശൈലി ക്രമീകരിച്ചാല്‍ പ്രമേഹ സാധ്യത ഫലപ്രദമായി തടയാന്‍ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. പ്രമേഹത്തോടൊപ്പം ഡിമെന്‍ഷ്യ രോഗം ബാധിച്ചവര്‍ക്ക് www.understandtogether.ie എന്ന വെബ്സൈറ്റ് മികച്ച മാര്‍ഗദര്‍ശി ആയിരിക്കുമെന്ന് പ്രൊഫസര്‍ ഡോളന്‍ വ്യക്തമാക്കി. സൗജന്യമായി വിദഗ്ദ്ധ ഉപദേശം തേടുന്നതിന് ടോള്‍ഫ്രീ നമ്പറായ 1800 341 341 എന്ന നമ്പറിലും ബന്ധപ്പെടാം.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: