പ്രമേഹരോഗികള്‍ക്ക് വേദനിക്കില്ല; രക്തപരിശോധനക്ക് പുതിയ കണ്ടെത്തല്‍

ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദനം നിലച്ച ടൈപ് -1 പ്രമേഹരോഗികള്‍ക്കും പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം ക്ഷയിച്ച ടൈപ്-2 പ്രമേഹരോഗികള്‍ക്കും ആശ്വാസമായി പുതിയ കണ്ടെത്തല്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടര്‍ച്ചയായി പരിശോധിക്കേണ്ട ഇത്തരം രോഗികള്‍ക്കു വേണ്ടിയാണ് നിലവിലുള്ള ഏറ്റവും വേദനകുറഞ്ഞ നേര്‍ത്ത 7 എം.എം സൂചിയെക്കാള്‍ 50 തവണ നേരിയ പുതിയ സൂചിയടങ്ങിയ ‘പാച്ച്’ സംവിധാനം കണ്ടെത്തിയിരിക്കുന്നത്.

സ്വീഡനിലെ കെ.ടി.എച്ച് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍. രക്തപരിശോധനക്ക് നിരന്തരം കുത്തിവെപ്പെടുക്കുേമ്പാള്‍ അനുഭവപ്പെടുന്ന വേദന ഒഴിവാക്കലാണ് പുതിയ ഉപകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

നിലവില്‍ ടൈപ് -1 പ്രമേഹരോഗികളുടെ ശരീരത്തില്‍ ഘടിപ്പിക്കുന്ന ‘ഇന്‍സുലിന്‍ പമ്പി’ല്‍ ഉപയോഗിക്കുന്നത് 7 എം.എം സൂചിയാണ്. രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വിശകലനം ചെയ്ത് ആവശ്യത്തിന് ഇന്‍സുലിന്‍ സ്വമേധയാ കുത്തിവെക്കുന്ന രീതിയാണ് ഇന്‍സുലിന്‍ പമ്പുകളിലുള്ളത്. ഇത്തരത്തില്‍ ഇന്‍സുലിന്‍ പമ്പ് ഘടിപ്പിക്കാത്ത രോഗികളുടെ രക്തപരിശോധന ദിവസത്തില്‍ പലതവണ നടത്തേണ്ടിവരുന്നതിനാല്‍ ഇക്കൂട്ടരും നിരന്തരം വേദന സഹിക്കുന്നു.

മൂന്ന് ഇലക്േട്രാഡുകള്‍, പ്രത്യേകം രൂപകല്‍പന ചെയ്ത എന്‍സൈമാറ്റിക് സെന്‍സര്‍ എന്നിവയടങ്ങിയ പുതിയ ‘പാച്ച്’ സംവിധാനം രോഗിയുടെ െതാലിയില്‍ ഒട്ടിച്ചുവെക്കുന്നതിലൂടെ 10 മിനിറ്റിനകം രക്തത്തിലെ പഞ്ചസാരയുടെ അളവ് അറിയാനാവുമെന്ന് ഗേവഷകനായ ഫെഡ്‌റിക് റിബറ്റ് പറഞ്ഞു. ആദ്യ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഉപകരണം ക്ലിനിക്കല്‍ പരിശോധനകള്‍ക്കുശേഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: