പ്രമേഹത്തിനു പുതിയ മരുന്ന്; തടി കുറയ്ക്കാനും സഹായിക്കും

 

പ്രമേഹചികിത്സയ്ക്കു ഫലപ്രദമായ മറ്റൊരു ഔഷധം വരുന്നു. സെമാഗ്ലൂടൈഡ് എന്ന ഈ ഔഷധം കുത്തിവച്ചോ ഗുളിക രൂപത്തിലോ ഉപയോഗിക്കാം. ഏറ്റവും വ്യാപകമായ ടൈപ്പ്-2 പ്രമേഹത്തിന്റെ വളര്‍ച്ച തടയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. മൂന്നു വര്‍ഷത്തിനകം ഇവ രോഗികള്‍ക്കു ലഭ്യമാകും. ഈ ഔഷധം ഈയിടെ രണ്ടാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി.

ഇംഗ്ലണ്ടിലെ ലെസ്റ്റര്‍ ഡയബെറ്റിക് സെന്ററില്‍ 632 രോഗികളിലായിരുന്നു പരീക്ഷണം. മെറ്റ്‌ഫോര്‍മിന്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഇതു നല്കിയത്. 71 ശതമാനം പേരിലും ഭാരക്കുറവ് കണ്ടു. ഇപ്പോള്‍ പ്രമേഹചികിത്സയിലുപയോഗിക്കുന്ന ചില ഔഷധങ്ങള്‍ അപ്രതീക്ഷിതമായി ശരീരത്തിന്റെ ഭാരം കൂട്ടി പ്രശ്‌നം വഷളാക്കാറുണ്ട്. എന്നാല്‍, സെമാഗ്ലൂടൈഡിന് ആ പ്രശ്‌നമില്ല. ഇന്‍സുലിന്‍ എടുക്കേണ്ട സാഹചര്യം ഒഴിവാക്കാനും ഇതിന്റെ ഉപയോഗം സഹായിക്കുന്നു. ജേര്‍ണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ (JAMA) പരീക്ഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ടൈപ് 2 പ്രമേഹം രക്തത്തിലെ ഗ്ലൂക്കോസ് ഊര്‍ജമായി മാറ്റുന്ന പ്രക്രിയ ശരിയായി നടക്കാത്തതുമൂലം ഗ്ലൂക്കോസ് തോത് കൂടുന്നതാണ് ടൈപ് 2 പ്രമേഹം. പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ആക്രമിക്കുന്നതു മൂലം ഇന്‍സുലിന്‍ ഉത്പാദനം നടക്കാതെ വരുന്ന അവസ്ഥയാണ് ടൈപ് 1 പ്രമേഹം. ഇതു കുട്ടി പ്രായത്തിലേ കാണും. ലോകത്തു 38 കോടി പ്രമേഹരോഗികള്‍ ഉള്ളതില്‍ 90 ശതമാനവും ടൈപ് 2 പ്രമേഹക്കാരാണ്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: