പ്രമുഖ ഹോളിവുഡ് താരം അലന്‍ റിക്മാന്‍(69) അന്തരിച്ചു

ലണ്ടന്‍: പ്രമുഖ ഹോളിവുഡ് താരം അലന്‍ റിക്മാന്‍(69) അന്തരിച്ചു. ഏറെ നാളായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന അലന്‍ റിക്ക്മാന്‍ ലണ്ടനില്‍ വച്ചാണ് മരണമടഞ്ഞത്. ഹാരിപോര്‍ട്ടര്‍, ഡൈ ഹാര്‍ഡ്, റോബിന്‍ ഹുഡ് എന്നിവയാണ് അലന്‍ റിക്മാന്റെ പ്രധാന ചിത്രങ്ങള്‍.

പ്രിന്‍സ് ഓഫ് തീവ്‌സ് എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് 1992ലെ ബാഫ്ത് പുരസ്‌കാരം റിക്മാന്
ലഭിച്ചു. ബാഫ്തയ്ക്കു പുറമേ ഗോള്‍ഡന്‍ ഗ്ലോബ്, സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് എന്നീ പുരസ്‌കാരങ്ങളും റിക്മാന്‍ നേടിയിട്ടുണ്ട്. അഭിനയത്തിനു പുറമേ സംവിധാന മേഖലയിലും ടെലിവിഷന്‍ നാടക രംഗത്തും സജീവമായിരുന്നു റിക്മാന്‍

Share this news

Leave a Reply

%d bloggers like this: