പ്രധാനമന്ത്രിയെ സാക്ഷിയാക്കി ശരണം വിളി പ്രതിഷേധക്കാരെ ശാസിച്ച് മുഖ്യമന്ത്രി

കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ ബഹളം ഉണ്ടാക്കിയവരെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബൈപ്പാസ് ഉദ്ഘാടചടങ്ങില്‍ സംസാരിക്കുന്നതിനിടെ ശരണം വിളിച്ച് പ്രതിഷേധിച്ചവരെയാണ് മുഖ്യമന്ത്രി പ്രധാമന്ത്രയുടെ സാന്നിധ്യത്തില്‍ വിമര്‍ശിച്ചത്. ശബ്ദമുണ്ടാക്കാനായി മാത്രം ചിലരെത്തിയിട്ടുണ്ടെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അധ്യക്ഷ പ്രസംഗത്തിനിടെ മുഖ്യമന്ത്രിക്കെതിരെ ചിലര്‍ ശരണംവിളിച്ചു പ്രതിഷേധിക്കുകയായിരുന്നു. എന്നാല്‍ ഒരു യോഗത്തില്‍ അതിന്റേതായ അച്ചടക്കം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം എന്ന് ആവശ്യപ്പെട്ട അദ്ദേഹം ചടങ്ങ് എന്തുംകാണിക്കാനുള്ള വേദിയാണെന്ന് കരുതരുതെന്ന് പ്രസംഗത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ന്ന് കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. മുംബൈ- കന്യാപുമാരി ഇടനാഴി ഉടന്‍ പൂര്‍ത്തിയാക്കും. കേരളത്തില്‍ ചില പദ്ധതികള്‍ 30 വര്‍ഷമായി മുടങ്ങിക്കിടക്കുന്നു. ഇത് ജനങ്ങളോടുള്ള ക്രൂരതയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പദ്ധതികള്‍ വൈകിപ്പിച്ചു പൊതുധനം പാഴാക്കുന്ന രീതി തുടരാനാകില്ല. കേരള പുനര്‍നിര്‍മാണത്തിനു കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ പദ്ധതികളെ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

റോഡിനോടൊപ്പം റെയില്‍, ജലഗതാഗതം തുടങ്ങിയവയ്ക്കും കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ട്. കഴിഞ്ഞ നാലു വര്‍ഷമായി വന്‍ വികസനമാണ് ഈ മേഖലയില്‍ സാധ്യമായിട്ടുള്ളത്. രാജ്യത്തെ എല്ലാവര്‍ക്കും വേണ്ടിയുള്ള വികസനമാണു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ട എന്നാണു പ്രയോഗം. കൊല്ലത്തെയും കേരളത്തിലെയും ജനങ്ങളോടു ഈ സ്‌നേഹത്തിനു നന്ദി അറിയിക്കുന്നതായും പ്രസംഗത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: