പ്രതികൂല കാലാവസ്ഥ: എയര്‍ ലിംഗസ് യാത്രക്കാര്‍ താമസ സൗകര്യം ലഭിക്കാതെ വലഞ്ഞത് നീണ്ട 24 മണിക്കൂര്‍

ഡബ്ലിന്‍: ശൈത്യം കടുത്തതോടെ എയര്‍ലിംഗ്സ് ഡബ്ലിനിലേക്കുള്ള 3 വിമാന സര്‍വീസുകള്‍ റദ്ദു ചെയ്തു. ലണ്ടനിലെ Gatwick-ല്‍ നിന്നും ഡബ്ലിനിലേക്ക് യാത്ര പുറപ്പെടേണ്ട സര്‍വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. യാത്ര റദ്ദാക്കപ്പെട്ടതോടെ ആയിരക്കണക്കിന് എയര്‍ ലിംഗാസ് യാത്രക്കാര്‍ താമസൗകര്യം പോലും ലഭിക്കാതെ വലഞ്ഞു.

യാത്രക്കാര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയെങ്കിലും 3 യാത്രകള്‍ നിര്‍ത്തിവെക്കപ്പെട്ടത് എയര്‍പോര്‍ട്ടില്‍ തിക്കും തിരക്കും വര്‍ധിപ്പിച്ചു. സ്വന്തം ചെലവില്‍ താമസം ഉറപ്പാക്കിയാണ് ചില യാത്രക്കാര്‍ നീണ്ട മണിക്കൂറുകള്‍ ചെലവിട്ടത്. ഹോട്ടലുകളെല്ലാം നിറഞ്ഞതിനാല്‍ പകുതിയോളം പേര്‍ക്ക് എയര്‍പോര്‍ട്ടില്‍ തന്നെ കുത്തിയിരിക്കേണ്ടിയും വന്നു. തണുപ്പിന്റെ കാഠിന്യം വര്‍ധിച്ചത് ചെറിയ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കി.

സ്വന്തം ചെലവില്‍ താമസ സൗകര്യം ഒരുക്കിയവര്‍ക്കും, എയര്‍പോര്‍ട്ടില്‍ തന്നെ കാത്തിരിപ്പ് നടത്തിയവര്‍ക്കും താമസ ചെലവ് നല്‍കുമെന്ന് എയര്‍ ലിംഗാസ് വ്യക്തമാക്കി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ വിമാനം റദ്ദാക്കിയതിന് യാത്രക്കാരോട് എയര്‍ ലിംഗാസ് മാപ്പ് പറയുകയായിരുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: