പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ മാത്രം അയര്‍ലണ്ടില്‍ പുതിയ സേന രൂപംകൊള്ളുന്നു

ഡബ്ലിന്‍: കാലാവസ്ഥാ വ്യതിയാനം മൂലം വന്നെത്തുന്ന പ്രകൃതി ദുരന്തങ്ങളെ കാര്യക്ഷമമായി നേരിടാന്‍ അയര്‍ലന്‍ഡ് തയ്യാറെടുക്കുന്നു. യൂറോപ്യന്‍ യൂണിയന്റെ പ്രത്യേക താത്പര്യാര്‍ത്ഥമാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്. കാട്ടുതീ, ഹരിക്കെയിനുകള്‍ തുടങ്ങി വന്‍ തോതിലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് അയര്‍ലന്‍ഡ് കഴിഞ്ഞ വര്‍ഷം സാക്ഷ്യം വഹിച്ചിരുന്നു. രാജ്യത്തെ ദുരന്ത നിവാരണ സേനക്ക് പുതിയ രൂപവും ഭാവവും നല്‍കുന്നതാണ് പുതിയ പദ്ധതി.

കഴിഞ്ഞ വര്‍ഷം ഒഫീലിയയുടെ കടന്നുവരവ് രാജ്യത്ത് ലക്ഷക്കണക്കിന് നാശനഷ്ടങ്ങളാണ് വരുത്തിവച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ കാട്ടുതീ അയര്‍ലണ്ടില്‍ സ്ഥിരം പ്രതിഭാസമായി മാറിയിരിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ പലപ്പോഴായി ചൂണ്ടിക്കാട്ടിയിരുന്നു.ഇതിന് ഒരു ഉത്തരമായിട്ടാണ് TESCEU എന്ന പേരില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ മാത്രമായി ഒരു സേന വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: