പ്രകാശസംശ്ലേഷണം നടത്താനാകുന്ന കൃത്രിമ ഇലകള്‍ കണ്ടെത്തി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍

പ്രകാശസംശ്ലേഷണം നടത്താനും അന്തരീക്ഷത്തില്‍ നിന്നും കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുക്കാനും കൃത്രിമ ഇലകള്‍ കണ്ടെത്തി ഒരു കൂട്ടം ശാസ്തജ്ഞര്‍. ചിക്കാഗോയിലെ ഇല്ലിനിയോസ് സര്‍വകലാശാലയിലെ ഗവേഷകരാണ് ശാസ്ത്രലോകത്തെ ആകെ ആഹ്‌ളാദിപ്പിക്കുന്ന ഈ കണ്ടുപിടുത്തം നടത്തിയത്. ACS സസ്റ്റൈനബിള്‍ കെമിസ്ട്രി ആന്‍ഡ് എന്‍ജിനീയറിങ് എന്ന ജേര്ണലിലാണ് പരീക്ഷണഫലം പ്രസിദ്ധീകരിച്ചത്.

ഇതിനുമുന്‍പ് തന്നെ ലബോറട്ടയ്ക്കുള്ളില്‍ വെച്ച് പ്രത്യേകമായി സജ്ജീകരിച്ച സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രകാശസംശ്ലേഷണം നടത്തുന്ന കൃത്രിമ ഇലകള്‍ ചില ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ആ ഇലകള്‍ക്കൊക്കെയും ടാങ്കില്‍ നിന്ന് നിശ്ചിത മര്‍ദ്ദത്തില്‍ പുറത്തവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് മാത്രമേ ആഗിരണം ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.

ഈ പുതിയ പഠനം പുറത്ത് വരുന്നതോടെ കൃത്രിമ ഇലകളെ ലബോറട്ടറിയില്‍ നിന്ന് പുറത്തെത്തിക്കാനാകും. യഥാര്‍ത്ഥ ഇലകളെ അപേക്ഷിച്ച് 10 മടങ്ങ് അധികം അളവ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൃത്രിമ ഇലകള്‍ക്ക് ആഗിരണം ചെയ്യാനാകും. എന്നാല്‍ അന്തരീക്ഷ വായുവില്‍ നിന്ന് എത്രത്തോളം ഫലപ്രദമായി കാര്‍ബണ്‍ഡൈ ഓക്സൈഡ് മാത്രം വലിച്ചെടുക്കാനാകും എന്ന് തുടര്‍പരീക്ഷണങ്ങള്‍ നടത്തിയതിനു ശേഷം മാത്രമേ ഉറപ്പിക്കാനാകൂ. കല്‍ക്കരി ഖനികള്‍ പോലുള്ള ഇടങ്ങളില്‍ ഈ കൃത്രിമ ഇലകള്‍ ഉപയോഗിക്കാനാകുന്നതിന്റെ സാധ്യതയെക്കുറിച്ചും കൂടുതല്‍ പഠനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

Share this news

Leave a Reply

%d bloggers like this: