പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനു പണം ആവശ്യപ്പെടരുത്: ഡിജിപി

 

തിരുവനന്തപുരം: മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ വീഡിയോഗ്രാഫിക്കും മറ്റു ചെലവുകള്‍ക്കുമായി മരിച്ചയാളിന്റെ ബന്ധുക്കളില്‍നിന്നു പോലീസ് ഉദ്യോഗസ്ഥര്‍ പണം വാങ്ങരുതെന്നു ഡിജിപി ടി.പി. സെന്‍കുമാര്‍ നിര്‍ദേശം നല്കി. ഇത് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണു നിര്‍ദേശം .പോസ്റ്റ്‌മോര്‍ട്ടം ചെലവുകള്‍ ബന്ധുക്കളില്‍നിന്ന് ഈടാക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനവുമാണ്.

ലഭ്യമായ സ്ഥലങ്ങളില്‍ പോലീസ് വീഡിയോഗ്രാഫര്‍മാരെ ഇതിനായി നിയോഗിക്കണം. പുറത്തുള്ള വീഡയോഗ്രാഫര്‍മാരെ നിയോഗിക്കേണ്ടിവരുന്ന പക്ഷം ഇത് സംബന്ധിച്ച അന്വേഷണത്തിന്റെ ചെലവില്‍ ഉള്‍പ്പെടുത്തി നിര്‍വഹിക്കണമെന്നും പോലീസ് മേധാവി നിര്‍ദേശിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: