പോലീസിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയ ബി.ജെ.പി നേതാവ് വി.വി രാജേഷിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പോലീസിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയ ബി.ജെ.പി നേതാവ് വി.വി രാജേഷിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. കായംകുളം എസ്.ഐക്കാണ് കേസിന്റെ ചുമതല. ഐ.പി.സി. 143, 145, 506(1) വകുപ്പുകള്‍പ്രകാരം കേസെടുക്കാനാണ് ഡി.വൈ.എസ്.പിയുടെ നിര്‍ദേശം.
എന്നാല്‍ പോലീസിനെ കായികമായി നേരിടുമെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് വി.വി. രാജേഷ് പറഞ്ഞു.

മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിക്കുകയായിരുന്നു. സി.പി.എമ്മിനെ വഴിവിട്ട് സഹായിക്കുകയും ബി.ജെ.പി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ നിയമപരമായി നേരിടുമെന്നാണ് താന്‍ പറഞ്ഞത്. ആലപ്പുഴ മേഖലയില്‍ ആഭ്യന്തരമന്ത്രിയുടെ പിന്തുണയോടെ സി.പി.എം ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയാണെന്നും വി.വി. രാജേഷ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: