പോര്‍ചുഗലിലും സ്‌പെയിനിലും കാട്ടുതീ; 30 മരണം സ്ഥിരീകരിച്ചു

 

ഒഫീലിയ ചുഴലിക്കാറ്റിന്റെ തുടര്‍ച്ചയായി പോര്‍ചുഗലിന്റെയും സ്‌പെയിനിന്റെയും വിവിധ ഭാഗങ്ങളില്‍ പടര്‍ന്ന കാട്ടുതീയില്‍ 30 പേര്‍ മരിച്ചു. പോര്‍ചുഗലില്‍ 27ഉം സ്‌പെയിനില്‍ മൂന്നും പേരാണ് മരിച്ചത്. പോര്‍ചുഗലിലാണ് കാട്ടുതീ കൂടുതല്‍ നാശംവിതച്ചത്. രാജ്യത്തിന്റെ മധ്യ, വടക്കന്‍ ഭാഗങ്ങളിലാണ് തീ വ്യാപകമായി പടര്‍ന്നുപിടിച്ചത്. 20 വന്‍ തീപിടിത്തങ്ങളടക്കം രാജ്യത്ത് ഞായറാഴ്ച മാത്രം 520ഓളം തീപിടിത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4,000ത്തോളം അഗ്‌നിശമനസേന ജീവനക്കാര്‍ തീ കെടുത്താനുള്ള അക്ഷീണ പ്രയത്‌നത്തിലേര്‍പ്പെട്ടിരിക്കുകയാണ്. രാജ്യത്ത് പ്രധാനമന്ത്രി അേന്റാണിയോ കോസ്റ്റ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

പോര്‍ചുഗലുമായി അതിര്‍ത്തി പങ്കിടുന്ന സ്‌പെയിനിന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഗലീഷ്യയില്‍ ഞായറാഴ്ച 17 തീപിടിത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.മേഖലയിലുണ്ടായ തീപിടിത്തങ്ങള്‍ കരുതിക്കൂട്ടിയുള്ളതാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഗലീഷ്യ പ്രവിശ്യ ഗവര്‍ണര്‍ ആല്‍ബര്‍േട്ടാ ന്യൂനസ് ഫെയ്ജു വ്യക്തമാക്കി. പോര്‍ചുഗലില്‍ നാലു മാസത്തിനിടെയുണ്ടാവുന്ന രണ്ടാമത്തെ വലിയ കാട്ടുതീയാണിത്. ജൂണ്‍ 17നുണ്ടായ തീപിടിത്തങ്ങളില്‍ 64 പേര്‍ മരിക്കുകയും 250േലറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: