പോപ് അയര്‍ലന്‍ഡ് എന്ന് സന്ദര്‍ശിക്കുമെന്ന ചോദ്യവുമായി ഐറിഷ് മാധ്യമങ്ങള്‍

ഡബ്ലിന്‍: പോപ് ഫ്രാന്‍സിസ് ക്യൂബയിലെയും അമേരിക്കയിലെയും സന്ദര്‍ശനങ്ങളിലൂടെ മാധ്യമങ്ങളില്‍ നിറയുകയാണ്. എന്നാല്‍ അയര്‍ലന്‍ഡിലെ ജനങ്ങള്‍ക്ക് പോപ് ഇങ്ങനെ നടക്കുന്നതില്‍ പരാതിയുണ്ടാകാന്‍ വഴിയുണ്ടോ. അല്‍പം പരിവഭവം കണ്ടാലും തെറ്റ് പറയാനാകില്ല. അയര്‍ലന്‍ഡില്‍ ഒരു പോപ് സന്ദര്‍ശിച്ചിട്ട് വര്‍ഷം മൂന്ന് പതിറ്റാണ്ട് കഴിയുന്നു. 1979 ലായിരുന്നു അവസാനമായി ഒരു പോപിന്‍റെ ഐറിഷ് സന്ദര്‍ശനം. ജോണ്‍ പോള്‍ രണ്ടാമന്‍ അന്ന് ഡബ്ലിനിലെ ഫീനെക്സ് പാര്‍ക്കില്‍ അഭിസംബോധന ചെയ്തത് 1.25 ദശലക്ഷം പേരെയായിരുന്നു. അതിന് ശേഷം അയര്‍ലന്‍ഡില്‍ ഏഴ് പ്രധാന മന്ത്രിമാരാണ് മാറി വന്നത്, ആറ് യുഎസ് പ്രസിഡന്‍റുകള്‍ മാറി, മൂന്ന് പോപുകളും മാറിയിരിക്കുന്നു.

ഫ്രാന്‍സിസ് മാര്‍പാപ വന്നതിന് ശേഷം 10 പാസ്ട്രോള്‍ സന്ദര്‍ശനങ്ങളാണ് അദ്ദേഹം നടത്തിയത്. 16 രാജ്യങ്ങള്‍ ഇതിന‍്റെ ഭാഗമായും സന്ദര്‍ശിച്ചു. രാഷ്ട്രീയവും മതപരവുമായി പലകാരണങ്ങള്‍ സന്ദര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ആദ്യ സന്ദര്‍ശനം 2013 ജൂലൈയില്‍ റിയോ ഡി ജെനീറോയിലേക്കായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയത് 2013ല്‍ ജൂലൈയിലായിരുന്നു ഇത്. 123 മില്യണ്‍ കാത്തോലിക് വിശ്വാസികളെയാണ് ഇവിടെയുള്ളത്. കോപാകാബാനാ ബീച്ചില്‍ 3.5 മില്യണ്‍ ജനങ്ങളായിരുന്നു അദ്ദേഹത്തെ ശ്രവിക്കാന്‍ എത്തിയിരുന്നത്. രാഷ്ട്രീയമായി ഏറ്റവും പ്രധാന്യം കല്‍പ്പിക്കപ്പെട്ട സന്ദര്‍ശനങ്ങള്‍ മിഡില്‍ ഈസ്റ്റ് മേഖലയിലേക്കായിരുന്നു. ഇതില്‍ ഇസ്രായേല്‍, ജോര്‍ദാന്‍, പലസ്തീന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നു.

പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ദേഹത്തിന്‍റെ കാലത്ത് 129 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. പോളണ്ടിലേക്ക് അദ്ദേഹം ഒമ്പത് സന്ദര്‍ശനങ്ങളായിരുന്നു നടത്തിയിരുന്നത്. എട്ട് തവണ ഫ്രാന്‍സും ഏഴ് തവണ യുഎസ്എയും അഞ്ച് തവണ മെക്സിക്കോയും സ്പെയിനും നാല് തവണ ബ്രസീലും പോര്‍ച്ചുഗലും സ്വിറ്റ്സര്‍ലാന്‍ഡും അയര്‍ലന്‍ഡ് ഒരു തവണയും സന്ദര്‍ശിച്ചു. 2005-2012 കാലത്ത് പോപ് ബെനഡിക് നടത്തിയ ടൂര്‍ എട്ട് എണ്ണമായിരുന്നു. മൂന്ന് തവണയായിരുന്നു ജര്‍മ്മനി സന്ദര്‍ശനം. യഎസ് സന്ദര്‍ശനം ഒരു തവണയായിരുന്നു. ലോക രാഷ്ട്രീയ കളിക്കാരില്‍ വന്‍ ശക്തികളായ രാഷ്ട്രങ്ങളില്‍ പൊതുവേ മാറി മാറി വരുന്ന പോപുമാര്‍ സന്ദര്‍ശിക്കുന്നുണ്ട്.

രാജ്യത്തെ കാത്തോലിക് ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ അയര്‍ലന്‍ഡ് നിരവധി സന്ദര്‍ശനങ്ങള്‍ക്ക് ഇതിനോടകം വേദിയാകേണ്ടതായിരുന്നു. കണക്കുകള്‍ പ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാത്തോലിക്ക മതവിശ്വാസികളുള്ള പതിനൊന്നാമത്തെ രാജ്യമാണ് അയര്‍ലന്‍ഡ്. 2013ലായിരുന്നു പോപിന് അയര്‍ലന്‍ഡില്‍ സന്ദര്‍ശിക്കാന്‍ ക്ഷണം ലഭിച്ചിരുന്നു. കര്‍ദിനാല്‍ സിയാന്‍ ബ്രാന്‍ഡി അദ്ദേഹത്തോട് ഐറിഷ് സന്ദര്‍ശനം പരിഗണിക്കാമോ എന്ന് ചോദിക്കുകയും ചെയ്തിരുന്നതാണ്. 2012ല്‍ പോപ് ബെനഡിക് പതിനാറാമന്‍ അയര്‍ല്ന‍ഡ് സന്ദര്‍ശിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2013ല്‍ ഇദ്ദേഹം അയര്‍ലന്‍ഡും വടക്കന്‍ അയര്‍ലന്‍ഡും സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും സന്ദര്‍ശനം ഉണ്ടായില്ല. ഈ സന്ദര്‍ശനങ്ങളില്‍ അദ്ദേഹം വൈദികരുടെ ലൈംഗിക പീഡനങ്ങള്‍ക്ക് പരസ്യമായി മാപ്പ് പറയുമെന്നും പറയപ്പെട്ടിരുന്നു.

മാര്‍പാപ്പയുടെ സന്ദര്‍ശനങ്ങള്‍ എങ്ങനെയാണ് തീരുമാനിക്കുന്നതെന്ന് വ്യക്തമല്ല. ഐറിഷ് ബിഷപ്പ് കോണ്‍ഫറന്‍സ് രാജ്യത്തെ കാത്തോലിക് വിശ്വാസികള്‍ പോപിനെ സ്വാഗതം ചെയ്യുമെന്ന് വ്യക്തമാക്കുന്നുണ്ട്. എന്തായാലും അടുത്ത കാലത്ത് അയര്‍ലന്‍ഡിലേക്ക് പോപ് എത്തുമെന്ന് പ്രതീക്ഷിക്കേണ്ടെന്നാണ് സൂചന. 2018വരെ സന്ദര്‍ശനങ്ങള്‍ നിശ്ചയിക്കപ്പെട്ട് കഴിഞ്ഞു. ഇതില്‍ തെക്കന്‍ അമേരിക്കയിലേക്കും, കഴിക്കന്‍ യൂറോപിലേക്കും, ഏഷ്യയിലേക്കുമുണ്ട്. അയര്‍ലന്‍ഡ് സന്ദര്‍ശിക്കാനുള്ള സാധ്യതകള്‍തള്ളികളയാന്‍ കഴിയില്ല. തീരുമാനമെടുക്കാതിരിക്കുന്ന സന്ദര്‍ശനങ്ങളില്‍ ഫ്രാന്‍സ്, ക്രോയേഷ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളുണ്ട്. ഇവിടേക്കുള്ള സന്ദര്‍ശനങ്ങള്‍ തീരുമാനിക്കപ്പെടുമ്പോള്‍ അയര്‍ലന്‍ഡിലേക്കും പോപ് വന്നേക്കാം.

Share this news

Leave a Reply

%d bloggers like this: