പോത്തിറച്ചിക്കെതിരെയും ഹിന്ദു സംഘടനകള്‍

ന്യൂഡല്‍ഹി: പോത്തിറച്ചിയുടെ കാര്യത്തിലും ഹിന്ദു സംഘടനകള്‍ കല്ലുകടിയുണ്ടാക്കുന്നു. പശുക്കള്‍ക്ക് എന്ന പോലെ രാജ്യത്ത് പോത്തുകള്‍ക്കും സംരക്ഷണം നല്‍കേണ്ടതുണ്ടെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടു. ഹിന്ദു സംഘടനകളായ ഗോരക്ഷാസംഘും ഹിന്ദുമഹാസഭയും രംഗത്ത് വന്നിരിക്കുന്നത്. ഗോവധം എന്നത് കൊണ്ട് പശുക്കളെ മാത്രമല്ല പോത്ത്, എരുമ എന്നിവയെ കൂടി കൊല്ലരുതെന്നാണെന്നാണ് സംഘടനകളുടെ നിലപാട്.

പോത്തിനെ കൊന്നുതിന്നുന്നതും നിരോധിക്കണമെന്നും രാജ്യത്തെ അറവുശാലകള്‍ പൂട്ടിക്കണമെന്നും ആവശ്യപ്പെട്ട് അടുത്ത മാസം മുതല്‍ രാജ്യ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഇവര്‍ ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്. പശുവിനൊപ്പം പോത്തിനെയും കൊല്ലുന്നത് നിരോധിക്കണമെന്നും രാജ്യത്തെ അറവ് ശാലകള്‍ പൂട്ടണമെന്നും ആവശ്യപ്പെട്ട് നവംബര്‍ 22 ന് ജാര്‍ഖണ്ഡില്‍ ദേശീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് സംഘടനകള്‍. ‘ഹാഥ് ജോഡോ… ഹാത്ത് തോഡോ’ (കൈകൂപ്പല്‍, കയ്യൊടിക്കല്‍) എന്നാണ് പ്രക്ഷോഭത്തിന് നല്‍കിയിട്ടുള്ള പേര്.

അറവുശാലകള്‍ കേന്ദ്രീകരിച്ച് ആദ്യം ഗോവധം ഉപേക്ഷിക്കാന്‍ കൈ കൂപ്പി അപേക്ഷിക്കും. ഇത് ഫലിക്കാതെ വന്നാല്‍ രണ്ടാം ഘട്ടത്തില്‍ കൈ തല്ലിയൊടിക്കും. ആദ്യ പരിപാടി സ്വാമി ജനാര്‍ദ്ദനന്‍ ദേവിന്റെ നേതൃത്വത്തിലാണ്. രണ്ടാം ഘട്ടത്തിന് നേതൃത്വം നല്‍കുന്നത് ദ്വാരക സൂര്യപീഠിലെ ജഗദ്ഗുരു കൃഷന്‍ ദേവാനന്ദ് ഗിരിജി മഹാരാജ് മുന്നില്‍ നില്‍ക്കും. പ്രത്യേക പാര്‍ലമെന്റ് വിളിച്ചു കൂട്ടി ഗോവധ നിരോധന നിയമം പാസ്സാക്കണമെന്നും സംഘടനകള്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: