പൊതു സേവനങ്ങള്‍ ലഭ്യമാകാന്‍ പി.എസ്.സി കാര്‍ഡ് കൈവശം വെയ്ക്കണം: തീരുമാനം സാമൂഹ്യ സുരക്ഷാ വകുപ്പിന്റേത്.

ഡബ്ലിന്‍: സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ലഭിക്കുന്നതിന് വേണ്ടി 2011 -ല്‍ ആരംഭിച്ച പബ്ലിക് സര്‍വീസ് കാര്‍ഡ് മറ്റു പൊതു സേവനങ്ങള്‍ ലഭിക്കുന്നതിനും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാനും തീരുമാനമായി. പി.എസ്.സി കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി മറ്റു സേവനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് സാമൂഹ്യ സുരക്ഷാ മന്ത്രി റെജീന ദോഹര്‍ത്തി അറിയിച്ചു. ഡോണിഗലില്‍ ഒരു പരിപാടിക്കിടെ സംസാരിക്കവെയാണ് ദോഹര്‍ത്തി ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ ദേശീയ തിരിച്ചറിയല്‍ രേഖക്ക് പകരമായി പി.എസ്.സി കാര്‍ഡ് ഉപയോഗിക്കാനാവില്ല. ചില കുട്ടികള്‍ക്ക് ലഭിക്കേണ്ട ചില സൗജന്യ സേവനങ്ങള്‍, ചികിത്സാ സേവനങ്ങള്‍, പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കല്‍, 2005 ജനുവരിക്ക് മുന്‍പ് എടുത്ത പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ പഴകിയതോ ആയാല്‍ ഇവര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കി നല്‍കുന്നത്, ലേണിങ് ലൈസന്‍സ് എടുക്കാന്‍, പൗരത്വം അപേക്ഷ നല്‍കാന്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് പി.എസ്.സി കാര്‍ഡ് കൈവശമുള്ളവര്‍ക്ക് അത് ഉപയോഗിക്കാം.

എന്നാല്‍ ഈ രേഖ നിര്‍ബന്ധമായും ഓരോ പൗരനും കൈവശം വയ്ക്കണമെന്ന നിബന്ധനായില്ല, മറിച്ച് പി.എസ്.സി കാര്‍ഡ് കൈവശം ഉള്ളവര്‍ക്ക് മുകളില്‍ പറഞ്ഞിട്ടുള്ള സേവനങ്ങള്‍ക്ക് ഇത് ഉപയോഗിക്കാനുള്ള അനുമതി നല്‍കിയതായാണ് മന്ത്രി പ്രസ്താവനയിറക്കിയിരിക്കുന്നത്. ദേശീയ തിരിച്ചറിയല്‍ രേഖയേക്കാള്‍ പെട്ടെന്ന് തന്നെ ലഭ്യമാക്കുന്ന പി.എസ്.സി കാര്‍ഡ് പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും മന്ത്രി കൂട്ടി ചേര്‍ത്തു.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: