പൊതു തെരെഞ്ഞെടുപ്പെന്ന ആവശ്യം ശക്തമാകുന്നു; ബ്രെക്‌സിറ്റില്‍ വീണ്ടും നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് ബ്രിട്ടീഷ് പാര്‍ലമെന്റ്റ്

ലണ്ടന്‍: വോട്ടെടുപ്പ് വീണ്ടും പരാജയപ്പെട്ടതോടെ പൊതു തെരഞ്ഞെടുപ്പെന്ന ആവശ്യവും ബ്രിട്ടനില്‍ ശക്തമാവുകയാണ്. 2016 ജൂണ്‍ 23 ന് ബ്രക്സിറ്റിനായി ബ്രിട്ടീഷ് ജനത വോട്ടു ചെയ്തതുമുതല്‍ അനിശ്ചിതത്വം തുടങ്ങിയതാണ്. 585 പേജുള്ള വിടുതല്‍ കരാര്‍ യൂറോപ്യന്‍ യൂണിയണിലെ 27 അംഗങ്ങള്‍ക്കും സ്വീകാര്യമായിരുന്നെങ്കിലും ബ്രിട്ടീഷ് പാര്‍ലമെന്റ് ഇത് അംഗീകരിച്ച് പാസാക്കണം.

പ്രധാനമന്ത്രി തെരേസ മേ കരാറോടെ പിരിയാനുള്ള നീക്കത്തിലുമായിരുന്നു. പക്ഷെ പാര്‍ലമെന്റ് പല കുറി വോട്ടിനിട്ട് പരാജയപ്പെടുത്തി. ഒടുവില്‍ ഇന്നലെ അവതരിപ്പിച്ച ബദല്‍ ബ്രക്സിറ്റ് നിര്‍ദേശങ്ങളും പാര്‍ലമെന്റ് തള്ളി. ബ്രക്സിറ്റിന് ശേഷം ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം എങ്ങനെയാകണം എന്നതിലാണ് തര്‍ക്കം.

നാല് ബദല്‍ നിര്‍ദേശങ്ങളിലായിരുന്നു വോട്ടെടുപ്പ്. ഏകീകൃത തീരുവ ക്രമം പാലിച്ച് ബ്രിട്ടന്‍ യൂറോപ്യന്‍ കസ്റ്റംസ് യൂണിയണില്‍ തുടരുക എന്ന നിര്‍ദേശം പാര്‍ലമെന്റ് തള്ളി. യൂറോപ്യന്‍ യൂണിയന്റെ ഏക വിപണി നിയമങ്ങള്‍ പാലിക്കുണമെന്ന വ്യവസ്ഥയും പാര്‍ലമെന്റ് അംഗീകരിച്ചില്ല. കാര്യങ്ങള്‍ ഇപ്രകാരം പോവുകയാണെങ്കില്‍ കരാറില്ലാതെ ഏപ്രില്‍ 12ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പിരിയും. അതിനിടെ കരാര്‍ പാര്‍ലമെന്റ് പാസാക്കിയാല്‍, യൂറോപ്യന്‍ യൂണിയന്‍ നീട്ടി നല്‍കിയ മേയ് 22ന് ബ്രക്സിറ്റ് നടപ്പാക്കും.

ഇതിനിടെ ബ്രെക്സിറ്റില്‍ വീണ്ടും നിര്‍ദ്ദേശങ്ങള്‍ നിലവില്‍ കൊണ്ടുവന്നു. യൂറോപ്യന്‍ പൊതുവിപണിയില്‍ തുടര്‍ന്നുകൊണ്ട് യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തുപോകുക എന്ന നിര്‍ദേശത്തിനു ബ്രിട്ടനില്‍ പിന്തുണ കൂടുകയാണ്. നോര്‍വേയുടെ മാതൃകയിലുള്ള ഒരു ബ്രെക്സിറ്റാണ് ഇതുവഴി വിഭാവന ചെയ്യുന്നത്. ഇതടക്കമുള്ള എട്ടു വ്യത്യസ്ത ബ്രെക്സിറ്റ് നിര്‍ദേശങ്ങളാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് ഇതുവരെ ചര്‍ച്ച ചെയ്തത്.

ഡികെ

Share this news

Leave a Reply

%d bloggers like this: