പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന ബിജെപി മന്ത്രിയുടെ വാര്‍ത്ത നല്‍കി ബിബിസിയും ടൈംസും

 

മോദിയുടെ സ്വച്ഛഭാരത് പദ്ധതിക്ക് തടസ്സമാകുന്നത് അദ്ദേഹത്തിന്റതന്നെ പാര്‍ട്ടിയിലെ അംഗങ്ങള്‍ തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി തുറസ്സായ സ്ഥലത്ത് മൂത്രമൊഴിച്ചത് വലിയ നാണക്കേടാണ് ബിജെപിക്ക് വരുത്തിവച്ചിരിക്കുന്നത്.

ബിബിസിയും ടൈംസും വലിയ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്. മോദിയുടെ സ്വച്ഛ്ഭാരത് പദ്ധതിയുടെ പശ്ചാത്തലത്തിലാണ് ബിജെപി നേതാക്കളുട ചെയ്തികള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹാരാഷ്ട ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്ന റാം ഷിന്‍ഡെ, മാധ്യമങ്ങളോട് കാര്യങ്ങള്‍ തുറന്ന് സമ്മതിക്കുകയും ചെയ്തു. ദീര്‍ഘമായ യാത്രയും പൊടിയും തന്ന വയ്യാതാക്കിയെന്നും ടോയ്ലെറ്റ് കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ വഴിയരികില്‍ കാര്യം സാധിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

എല്ലാവരും നോക്കി നില്‍ക്കെയായിരുന്നു മന്ത്രിയുടെ പ്രകടനം. ഇക്കാര്യം അന്താരാഷ്ട്ര ശ്രദ്ധയില്‍ വന്നതോടെ നാണം കെടുന്നത് ഇന്ത്യ എന്ന രാജ്യം തന്നെയാണെന്നതാണ് വാസ്തവം. മോദിയുടെ സ്വച്ഛ് ഭാരത് എന്ന പദ്ധതിയും അതിന്റെ പ്രാധാന്യവും സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പഠിപ്പിച്ചുകൊടുക്കാന്‍ അദ്ദേഹം മറന്നു. ഇതാദ്യമായല്ല ഇത്തരത്തിലുള്ള വൃത്തികേട് ഒരു ബിജെപി നേതാവ് കാണിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: