പൊതുസ്ഥലങ്ങളില്‍ ടോയിലറ്റുകള്‍ നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

ഡബ്ലിന്‍: പൊതുസ്ഥലങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍ബന്ധമാക്കുന്ന നിയമം നടപ്പില്‍ വരുത്തണമെന്ന് ഇന്‍ക്ലൂഷന്‍ അയര്‍ലന്‍ഡ്. ഡബ്ലിനില്‍ ഇത്തരം 6 രെജിസ്‌ട്രേഷന്‍ ശൗചാലയങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ രാജ്യത്ത് ഇത്തരം സൗകര്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഇന്‍ക്ലൂഷന്‍ അയര്‍ലന്‍ഡ് ഈ ആവശ്യം ഉന്നയിച്ചത്. അതത് കൗണ്ടി കൗണ്‍സിലുകളിലൂടെ ആവശ്യമുള്ള പൊതു സ്ഥലങ്ങളില്‍ ഇത് നടപ്പില്‍ വരുത്താന്‍ കഴിയുമെന്നും സംഘടന പറയുന്നു.

പൊതു പാര്‍ക്കുകള്‍, ഷോപ്പിംഗ് സെന്ററുകള്‍ മറ്റു പൊതു സേവന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ സമീപം ടോയ്ലെറ്റ് സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്. വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്കും, മറ്റു ശാരീരിക വൈകല്യങ്ങള്‍ നേരിടുന്നവര്‍ക്കും പൊതുസ്ഥലങ്ങളില്‍ ടോയ്ലെറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ സജ്ജീകരങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഇന്‍ക്ലൂഷന്‍ അയര്‍ലന്‍ഡ് ആവശ്യപ്പെട്ടു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: