പൊതുമേഖലാ ബാങ്കുകള്‍ തകര്‍ന്നത് മന്‍മോഹന്‍സിങ് – രഘുറാം രാജന്‍ കാലഘട്ടത്തിലെന്ന് മന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ നെഹ്‌റുവിയന്‍ മാതൃക പിന്തുടരണമെന്ന് പറഞ്ഞ സാമ്പത്തികവിദഗ്ദ്ധന്‍ പരകല പ്രഭാകാരന്റെ അഭിപ്രായത്തിന് മറുപടി നല്‍കി മന്ത്രി നിര്‍മ്മല സീതാരാമന്‍. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെയും ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്റെയും കാലം ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ കഷ്ടകാലമായിരുന്നെന്നാണ് നിര്‍മലയുടെ അഭിപ്രായം. കൊളംബിയ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്റ് പബ്ലിക് അഫയേഴ്സില്‍ സംസാരിക്കവെയായിരുന്നു നിര്‍മ്മലയുടെ പ്രതികരണം.

രഘുറാം രാജന്‍ ആര്‍.ബി.ഐയുടെ ഗവര്‍ണറായിരുന്ന കാലത്താണ് പങ്കാളിത്ത മുതലാളിമാര്‍ക്ക് ഒരു ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍മാത്രം ലോണുകള്‍ നല്‍കിയതായി നിര്‍മ്മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. സിങ്-രാജന്‍ കൂട്ടുകെട്ടുണ്ടായിരുന്ന കാലത്താണ് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത് എന്നും അവര്‍ വ്യക്തമാക്കി. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചും കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചുമായിരുന്നു പരകല പ്രഭാകരന്‍ കഴിഞ്ഞ ദിവസം മുന്നോട്ടുവന്നത്. മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ പുതിയ നയങ്ങള്‍ രൂപപ്പെടുത്തിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: