പൊതുമേഖലാ ജീവനക്കാര്‍ക്ക് 6 ശതമാനം ശമ്പള വര്‍ധനവിന് ശുപാര്‍ശ

പൊതുമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ വേതനം 6 ശതമാനം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. മൂന്ന് ലക്ഷം ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് പ്രയോജനപ്പെടുമെന്ന് പബ്ലിക് എക്‌സ്‌പെന്‍ഡിക്ച്വര്‍ വകുപ്പ് അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് വര്‍ഷത്തിനിടയില്‍ 2 ശതമാനം എന്ന നിരക്കിലാണ് നിലവില്‍ ശമ്പള വര്‍ധനവ് നടത്തുന്നത്. ലാന്‍ഡ്സ് ഡൗണ്‍ എഗ്രിമെന്റിനും അപ്പുറത്തേക്ക് സര്‍ക്കാര്‍ സേവന നിലവാരം മെച്ചപ്പെടുത്തുകയാണ് ശമ്പള വര്‍ധനവിന് പിന്നിലുള്ള പ്രധാന അജണ്ടയെന്ന് വിദഗ്ധരുടെ അഭിപ്രായം.

ഹൈക്കോടതി ജഡ്ജിക്ക് 70 ശതമാനവും ഗാര്‍ഡയ്ക്ക് 50 ശതമാനവും ശമ്പള നിരക്ക് വര്‍ധിക്കും. ഇതിനോടൊപ്പം പെന്‍ഷന്‍ നിരക്കും അടുത്ത് തന്നെ ഉയര്‍ത്താനുള്ള നടപടികള്‍ കൈക്കൊണ്ടുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെന്‍ഷന്‍ പരിഷ്‌കരണത്തിന് 4 മില്യണ്‍ യൂറോ ചെലവ് പ്രതീക്ഷിക്കുന്നു. 2013 ന് മുന്‍പ് സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് ഗുണകരമാകുന്ന ശമ്പള പരിഷ്‌കരണമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇതുവഴി സര്‍ക്കാരിന്റ ശമ്പള ബാധ്യത 29 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറയും. 2013 ന് ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് മറ്റൊരു ശമ്പള പാക്കേജ് കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പാസ്‌ക്കല്‍ ഡോനഹോ വ്യക്തമാക്കി. വിവേചനപരമായ ശമ്പള വര്‍ധനവിനെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: