പൊതുതെരഞ്ഞെടുപ്പ് 2016: വോട്ട്-രജിസ്‌ട്രേഷനുള്ള അവസാനതീയതി നാളെ

ഡബ്ലിന്‍: ഐറിഷ് പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാനദിനം നാളെ. അടുത്ത വസന്തകാലത്ത് (ഫെബ്രുവരി/മാര്‍ച്ച്) പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്നാണ് പ്രധാനമന്ത്രി എന്‍ഡ കെനി അറിയിച്ചിരിക്കുന്നത്.

പൊതുജനങ്ങള്‍ തങ്ങളുടെ പേരുകള്‍ ഇലക്ടറല്‍ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കണമെന്ന്് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

https://www.checktheregister.ie/PublicPages/Default.aspx?uiLang=en-GB എന്ന ലിങ്കില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും. രജിസ്റ്ററില്‍ പേരുള്‍പ്പെട്ടിട്ടുണ്ടോ എന്നും എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടോ എന്നും നിങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ പരിശോധിക്കാം. കൂടാതെ ലോക്കല്‍ അതോറിറ്റികളിലും വോട്ടേഴ്‌സ് രജിസ്റ്റര്‍ പരിശോധിക്കുകയും തെറ്റുകള്‍ തിരുത്തുകയും ചെയ്യാം. 2016 ഫെബ്രുവരി 15 ന് മുമ്പ് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും വോട്ട് രജിസ്‌ട്രേഷന്‍ നടത്താം. 60,000 പേര്‍ക്ക് ഇക്കുറി 18 വയസുപൂര്‍ത്തിയാകും. കന്നി വോട്ടു ചെയ്യുന്നവരെ ദ നാഷണല്‍ യൂത്ത് കൗണ്‍സില്‍ ഓഫ് അയര്‍ലന്‍ഡ് (NYCI) പേര് രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഐറിഷ് പൗരത്വമുള്ള നിരവധി മലയാളികളും പൊതുതെരഞ്ഞെടുപ്പില്‍ പങ്കാളികളാകും.

-എജെ-

Share this news

Leave a Reply

%d bloggers like this: