പൊണ്ണത്തടിയെ സൂക്ഷിച്ചോളൂ ! അമിത വണ്ണം ക്യാന്‍സര്‍ ഉണ്ടാക്കുമെന്ന് ഗവേഷക സംഘം

ഡബ്ലിന്‍: പൊണ്ണത്തടിയുള്ളവര്‍ക്ക് പ്രമേഹവും ഹൃദ്രോഗവും മാത്രമല്ല അര്‍ബുദബാധയും ഉണ്ടാകുമെന്ന കണ്ടെത്തലുമായി പുതിയ പഠനങ്ങള്‍. അമിത വണ്ണം ശരീരത്തില്‍ അര്‍ബുദബാധക്ക് കാരണമാകുമെന്ന് ഗവേഷണ സംഘം വെളിപ്പെടുത്തുന്നു. അയര്‍ലണ്ടില്‍ ഒരു വര്‍ഷം 300 അര്‍ബുദ ബാധിതനാണ് മരണത്തിന് കീഴടങ്ങുന്നത്. ഇവരില്‍ 90 ശതമാനവും പൊണ്ണത്തടിയുള്ളവരാണെന്ന് ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവും, നാഷണല്‍ ക്യാന്‍സര്‍ കണ്‍ട്രോള്‍ പ്രോഗ്രാമും സംയുക്തമായി നടത്തിയ ഗവേഷണം ഐറിഷ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധപ്പെടുത്തി.

സ്ത്രീകളില്‍ ബ്രസ്റ്റ് ക്യാന്‍സര്‍ ഉള്‍പ്പെടെ പലതരത്തിലുള്ള അര്‍ബുദബാധക്കും അമിതവണ്ണം ഒരു കാരണമായി മാറുന്നുണ്ടെന്ന നിഗമനത്തിലാണ് മെഡിക്കല്‍ സംഘം എത്തിച്ചേര്‍ന്നിരിക്കുന്നത്. പൊണ്ണത്തടി കുറക്കുന്നതിലൂടെ മറ്റു രോഗങ്ങള്‍ക്ക് ഒപ്പം തന്നെ അര്‍ബുദത്തെയും ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. അമിത വണ്ണമുള്ളവരിലെ കോശ വളര്‍ച്ച ത്വരിതഗതിയില്‍ നടക്കുന്നത് അര്‍ബുദത്തെ ശരീരത്തിലേക്ക് ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: