പൈലറ്റ് എത്തിയത് മദ്യലഹരിയില്‍; സ്‌പൈസ് ജെറ്റ് വിമാനം അഞ്ചു മണിക്കൂറിലേറെ വൈകി

 

പൈലറ്റ് മദ്യലഹരിയില്‍ എത്തിയതിനെ തുടര്‍ന്ന് ദുബായിലേക്കുള്ള വിമാനം അഞ്ചു മണിക്കൂറിലധികം വൈകി. ഇന്ന് പുലര്‍ച്ചെ മംഗളൂരു വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് ആശങ്കാജനകമായ കാരണത്താല്‍ അഞ്ചു മണിക്കൂറിലേറെ വൈകി പുറപ്പെട്ടത്.

പുലര്‍ച്ചെ പന്ത്രണ്ടേകാലിന് പുറപ്പെടേണ്ടതായിരുന്നു സ്‌പൈസ് ജെറ്റിന്റെ ദുബായിലേക്കുള്ള വിമാനം. എന്നാല്‍ തുര്‍ക്കി പൗരനായ പൈലറ്റ് മദ്യലഹരിയില്‍ ലക്കുകെട്ട നിലയിലായിരുന്നു. ബോര്‍ഡിംഗിനു മുമ്പുള്ള പതിവ് വൈദ്യ പരിശോധനയില്‍ ഇവര്‍ മദ്യലഹരിയിലാണെന്നും വിമാനം പറത്താന്‍ ക്ഷമതയില്ലെന്നും കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇതിനകം തന്നെ 18O യാത്രക്കാരും മറ്റു ജോലിക്കാരും വിമാനത്തില്‍ കയറിക്കഴിഞ്ഞിരുന്നു. കൃത്യസമയത്ത് റണ്‍വെ സിഗ്‌നല്‍ ജീവനക്കാരും തയ്യാറായിരുന്നെങ്കിലും പൈലറ്റില്ലാത്തതിനാല്‍ വിമാനം അഞ്ച് മണിക്കൂറിന് ശേഷം പകരം സംവിധാധം ആയതിന് ശേഷം പുറപ്പെടുകയായിരുന്നു

വളരെ സൂക്ഷ്മത പാലിക്കേണ്ട വിമന ജോലിക്കാരുടെയും വിമാനക്കമ്പനികളുടെയും നിസംഗതയാണ് സംഭവം വ്യക്തമാക്കുന്നത്. യാത്രക്കാരുടെ ജീവന്‍ കൊണ്ട് പന്താടുന്ന വിമാനക്കമ്പനികളുടെയും ഏവിയേഷന്‍ അധികൃതരുടെയും ഈ സമീപനത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സാധാരക്കാരായ പ്രവാസികളാണ് ലോ ബഡ്ജറ്റ് എയര്‍ലൈന്‍സായ സ്‌പൈസ് ജെറ്റിനെ കൂടുതല്‍ ആശയിക്കുന്നത്.

സംഭവത്തില്‍ ടര്‍ക്കിഷ് വനിതയായ പൈലറ്റിനെ സസ്പ?െന്റ്? ചെയ്തതായി വിമാനത്താവളം അധികൃതര്‍ അറിയിച്ചു. അവരുടെ തുര്‍ക്കിയിലെ കോറെന്‍ഡോന്‍ എയര്‍ലൈന്‍സില്‍ നിന്നും വാടകക്കെടുത്ത വിമാനങ്ങള്‍ ഉപയോഗിച്ചാണ് വര്‍ഷമായി മംഗളുരൂവില്‍ നിന്ന് സര്‍വ്വീസ് നടത്തുന്നത്. വിമാന ജീവനക്കാരെല്ലാം തുര്‍ക്കിയില്‍ നിന്നുള്ളവരാണ്?.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: