പൈലറ്റുമാര്‍ മദ്യ ലഹരിയില്‍: ഗ്ലാസ്‌ഗോ യില്‍ നിന്നും നെവാര്‍ക്ക് ലേക്ക് പോകേണ്ടിയിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം റദ്ദാക്കി

ഗ്ലാസ്‌ഗോ : ബ്രീത്തിങ് ടെസ്റ്റ് ഇല്‍ പരിധിയില്‍ കൂടുതല്‍ മദ്യം ഉപയോഗിച്ചത് തെളിഞ്ഞതോടെ യുണൈറ്റഡ് എയര്‍ലൈന്‍സ് പൈലറ്റുമാര്‍ അറസ്റ്റില്‍. കഴിഞ്ഞ ശനിയാഴ്ച ഗ്ലാസ്‌ഗോ യില്‍ നിന്നും യു.എസിലെ നെവാര്‍ക്ക് ലേക്ക് പറക്കേണ്ടിയിരുന്ന UA162 വിമാനത്തിലെ രണ്ടു പൈലറ്റുമാരാണ് അറസ്റ്റിലായത്. സ്‌കോട്‌ലന്‍ഡിലെ ഗതാഗത സുരക്ഷാ നിയമ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

100 മില്ലിമീറ്റര്‍ ബ്രീത്തിങ്ല്‍ 9 മൈക്രോഗാമില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയതിനാലാണ് പൈലറ്റുമാര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചത്. ഇവര്‍ മദ്യം മാത്രമല്ല, മയക്കുമരുന്നു ഉപയോഗിച്ചതായും പോലീസ് കണ്ടെത്തിയെന്നാണ് സൂചന. സ്‌കോട്ട്‌ലന്‍ഡില്‍ ഡ്രൈവര്‍മാര്‍ക്ക് അല്‍ക്കോഹോള്‍ ലിമിറ്റ് 100 മില്ലിമീറ്റര്‍ ബ്രീത്തിങ്ല്‍ 22 മൈക്രോഗ്രാമാണ്. പൈലറ്റുമാരെ ഇന്ന് ഗ്ലാസ്ഗോ കോടതിയില്‍ ഹാജരാക്കും.

Share this news

Leave a Reply

%d bloggers like this: